ബാലി: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ഇന്തോനേഷ്യ മാസ്്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. നിലവിലെ ലോക ചാമ്പ്യനും മൂന്നാം സീഡുമായ സിന്ധു ക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ നെസ്ലിന് യിജിറ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-13,21-10. മത്സരം മുപ്പത്തിയഞ്ച് മിനിറ്റില്‍ അവസാനിച്ചു.
നെസ്ലിന് യിജിറ്റിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. നേരത്തെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും സിന്ധു വിജയം നേടി. കഴിഞ്ഞമാസം നടന്ന ഡെന്മാര്ക്ക് ഓപ്പണിലാണ് അവസാനമായി സിന്ധു നെസ്ലിനെ പരാജയപ്പെടുത്തിയത്.
ഒന്നാം സീഡും ജാപ്പനീസ് താരവുമായ അകനെ യാമാഗുച്ചിയും അഞ്ചാം സീഡും തായ്ലന്ഡ് താരവുമായ പോണ്പാവീയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് സിന്ധു സെമിഫൈനലില്‍ എതിരിടുക.
മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്ത് ഇന്ത്യയുടെ തന്നെ എച്ച്്.എസ് പ്രണോയിയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. ഒളിമ്പിക് ചാമ്പ്യന്‍ വിക്ടര്‍ അക്സല്‍സനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തിയ പ്രണോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. മുപ്പത്തിയൊമ്പ് മിനിറ്റു നീണ്ട മത്സരത്തില്‍ 21-7, 21-18 എന്ന സ്കോറിനാണ് ശ്രീകാന്ത് വിജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: