സിംഗപ്പൂര്‍: ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചൈനീസ് പട്ടാളക്കാരെ അമിതമായി വിന്യസിപ്പിക്കുന്നതിനും മെയ് മാസം മുതല്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിനും ഇത് വരെ വിശ്വസനീയമായ വിശദീകരണം ഉണ്ടായിട്ടില്ലെന്നും ജയ്ശങ്കര് പറഞ്ഞു.
ചൈന നിരന്തരം ഉടമ്പടികള്‍ ലംഘിക്കുകയാണ്. ഇതേക്കുറിച്ച് അവര്‍ക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ ലോകക്രമം’ സംബന്ധിച്ച് സിംഗപ്പൂരില്‍ നടന്ന സാമ്പത്തിക ഫോറത്തിനിടെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്ഥാപിക്കാന്‍ അനിവാര്യമാണെന്ന് ഇന്ത്യ ചൈനയോട് പറഞ്ഞിട്ടുണ്ട്. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഇത് പ്രധാനമാണ്. – ചൈന പറഞ്ഞു.
ലോകശക്തികളുടെ അധികാര ക്രമത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നത് ശരിയാണെങ്കിലും ചൈന അമേരിക്കക്ക് ബദല്‍ ആവുകയാണ് എന്ന വാദത്തില്‍ കഴമ്പില്ലെന്നും ജയ്ശങ്കര് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: