ആലപ്പുഴ : ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനമെന്ന് ആരോപണം. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയെ ഭര്‍ത്താവിന്റെ പിതാവും സഹോദരിയും മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
ഈ മാസം എട്ടിനാണ് അതിഥിയും അഞ്ച് മാസം പ്രായമുള്ള മകള്‍ കല്‍ക്കിയും ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവ് രണ്ട് മാസം മുമ്പ് കോവിഡ് ബാധിച്ച മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തെ തുടര്‍ന്നാണ് അതിഥി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മരിക്കുന്നതിന് മുമ്പ് ഇവര്‍ ചിത്രീകരിച്ച വിഡിയോയും എഴുതി വെച്ച കത്തും പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ഇവര്‍ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി അതിഥിയുടെ ബന്ധുക്കള്‍ പരാതി നല്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: