കോഴിക്കോട്: കഴിഞ്ഞ ദിവസം മലപ്പുറം തിരൂരില്‍ നേത്രാവതി എക്സ്പ്രസ് യാത്രാ മധ്യേ തനിയെ നിന്നു പോയി. എസി കോച്ചില്‍ സ്ഥാപിച്ചിട്ടുള്ള സ്മോക്ക് ആന്‍ഡ് ഹീറ്റ് ഡിറ്റക്ഷന്‍ സംവിധാനം ഒരു കോച്ചില്‍ ചൂട് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിന്നത്.
വിശദമായ പരിശോധന നടത്തിയെങ്കിലും തീയോ പുകയോ കണ്ടെത്താനായില്ല. യാത്രക്കാരില്‍ ആരോ പുകവലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിന്നതെന്നാണ് സൂചന. ട്രെയിന്‍ നിന്നപ്പോള്‍ സ്പീക്കറിലൂടെ ലോക്കോ പൈലറ്റ് കോച്ചിനുള്ളില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പുക വലിച്ചയാള് അപ്പോള്‍ തന്നെ അതു കെടുത്തിയിരിക്കാമെന്നാണ് അനുമാനം. ഇതിനു ശേഷം സംവിധാനം പഴയപടിയാക്കിയിട്ടാണ് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നത്.
ട്രെയിനില്‍ തീപിടിത്തമുണ്ടായാല്‍ മുന്‍കരുതലിനായിട്ടാണ് സ്മോക്ക് ആന്‍ഡ് ഹീറ്റ് ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) റേക്കുകളുള്ള എല്ലാ എസി കോച്ചുകളിലും സ്മോക് ആന്‍ഡ് ഹീറ്റ് ഡിറ്റക്ഷന്‍ സംവിധാനവുമുണ്ട്. പുകയുടെയും ചൂടിന്റെയും അളവ് ഒരു പരിധിക്കപ്പുറം പോയാല്‍ ട്രെയിന്‍ തനിയെ നില്‍ക്കുന്നതാണ് സംവിധാനം. ഡിറ്റക്ടറുകളുടെ അടുത്ത് നിന്നു പുകവലിച്ചാലും ട്രെയിന്‍ നിന്നുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: