പ്രദേശിക വാര്‍ത്തകള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് പുതിയ സംവിധാനമൊരുക്കി ഗൂഗിള്‍. ഗൂഗിള്‍ ന്യൂസ് ഷോക്കേസിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രദേശിക വിഷയങ്ങള്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ലോകത്തിന്റെ മുക്കിലും മൂലയിലും സംഭവിക്കുന്ന കാര്യങ്ങള്‍ ഗൂഗിള്‍ അല്‍ഗോരിതം വഴി വായനക്കാരിലേക്ക് എത്തിക്കും.
പ്രാദേശിക വാര്‍ത്തകള്‍ തിരയാനും അന്വേഷിക്കുമ്പോള്‍ മറുപടിയായി കാണിക്കുന്ന ഒരു കറൗസലാണ് ഹെഡ്ലൈന് ഫീച്ചര്‍. ഈ ഫീച്ചര്‍ എല്ലാ ഭാഷകളിലും ഉപയോഗിക്കാന്‍ കഴിയും. കോവിഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ വേണ്ടിയാണ് ഈ ഫീച്ചര്‍ ആദ്യം ഇറക്കിയത്. ഇത് ഇപ്പോള്‍ സ്പോര്‍ട്സ്, പ്രാദേശിക ഭരണകൂടം തുടങ്ങി മറ്റു വിഷയങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന വാര്‍ത്തകളിലെയും/പൊതു വാര്‍ത്തകളും ആധികാരികമായി നല്കുന്ന തരത്തില്‍ തങ്ങളുടെ സംവിധാനങ്ങള്‍ മാറ്റുകയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: