ന്യൂദല്‍ഹി: ജനാധിപത്യം നമ്മുടെ അന്തഃസത്തയാണെന്നും ഇന്ത്യയിലെ ജീവിതത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സ് വഴി അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ 82ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ജനാധിപത്യം എന്നത് ഇന്ത്യയെ സംബന്ധിച്ച് വെറുമൊരു സംവിധാനം മാത്രമല്ലെന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യം നമ്മുടെ അന്തഃസത്തയാണെന്നും ഇന്ത്യയിലെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മള് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കണം, വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ലക്ഷ്യങ്ങള്‍ ‘സബ്കാ പ്രയാസ്’ (കൂട്ടായ പരിശ്രമം) വഴി മാത്രമേ കൈവരിക്കാന്‍ കഴിയൂ. ലോക്സഭ സ്പീക്കര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി, രാജ്യസഭ ഉപാധ്യക്ഷന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ കൂട്ടായ പരിശ്രമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് നേടുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. പഴക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമുണ്ടാകും. ദശകങ്ങളായി വികസനം മുരടിച്ച വന്‍കിട പ്രോജക്ടുകളുടെ പൂര്‍ത്തീകരണവും നാം ഒന്നിച്ച് കൈവരിക്കണമെന്നും അദേഹം വ്യക്തമാക്കി. കൊറോണ മഹാമാരിക്കെതിരായ പോരാട്ടം അത്തരത്തിലുള്ള കൂട്ടായ പരിശ്രമത്തിനുള്ള മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: