Categories: Thrissur

സഞ്ജിത് വധം: സാംസ്‌കാരിക നായകരുടെ മൗനം ദുരൂഹമെന്ന് ബി.ഗോപാലകൃഷ്ണന്‍

എന്തിനും എതിനും പ്രതികരിക്കുന്ന സ്പീക്കര്‍ എം.ബി രാജേഷ് സ്വന്തം തട്ടകത്തില്‍ ഈ ക്രൂരത നടന്നിട്ടും താന്‍ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ്.

Published by

തൃശ്ശൂര്‍:  പാലക്കാട് ഭാര്യയുടെ മുമ്പിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിട്ടും  പ്രതികളെ പിടിക്കാന്‍ കഴിയാതെ പോലീസ് ഉഴലുമ്പോഴും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നത്  രാഷ്‌ട്രീയ കാപട്യമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍.

 ഭര്‍ത്താവിനെ കണ്‍മുമ്പില്‍ ക്രൂരമായി ഒരു സംഘം അക്രമികള്‍ വെട്ടി കൊല്ലുന്നത് കണ്ട് നിസ്സഹായതോടെ വാവിട്ട് കരയുന്ന സ്ത്രീയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് ചാലില്‍ തള്ളിയ ശേഷം മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കൊലപാതകം നോക്കി കാണാന്‍ ആജ്ഞാപിക്കുകയും ചെയ്ത ക്രൂരത നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും സാംസ്‌കാരിക നായകര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല.

 എന്തിനും എതിനും പ്രതികരിക്കുന്ന സ്പീക്കര്‍ എം.ബി രാജേഷ് സ്വന്തം തട്ടകത്തില്‍ ഈ ക്രൂരത നടന്നിട്ടും താന്‍ ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ്. കാപട്യമായാലും ഭീരുത്വമായാലും സാംസ്‌കാരിക കേരളത്തിന് ഇവരുടെ നിലപാടും മൗനവും ഭൂഷണമല്ല. ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts