ന്യൂദല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ക്രിപ്റ്റോ കറന്‍സികള്‍ വഴി കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും ധാരാളമായി നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്ന ദുരൂഹ പണമിടപാട് സംവിധാനത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.
പകരം റിസര്‍വ്വ് ബാങ്കിന്റെ സഹായത്തോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സികള്‍ പുറത്തിറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ നീക്കത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിപക്ഷം ഇപ്പോഴേ തുടങ്ങി. കഴിഞ്ഞ ദിവസം ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി എഴുതിയ പ്രത്യേക ലേഖനത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കരുതെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.
ലോകകപ്പ് ടി20 മത്സരത്തിന്റെ സമയത്ത് ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ 51 വ്യത്യസ്ത ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യമാണ് ഉണ്ടായിരുന്നതെന്ന് പ്രിയങ്ക പറയുന്നു. 50 കോടിയുടെ പരസ്യസമയങ്ങളിലാണ് അത്രയും പണം ചെലവ് ചെയ്ത് ഈ ക്രിപ്‌റ്റോ കറന്‍സികളുടെ പരസ്യമുണ്ടായിരുന്നതെന്ന് പറയുന്നു. ഇത്തരം പരസ്യങ്ങള്‍ ഇതു സംബന്ധിച്ച് നിയന്ത്രണമില്ലാത്തതിന്റെ ആശങ്ക സ്വാഭാവികമായും ഉണര്‍ത്തുമെന്ന് അവര്‍ ആശങ്കകള്‍ പങ്കുവെയ്‌ക്കുന്നുണ്ടെങ്കിലും ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കരുതെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്.
ക്രിപ്‌റ്റോ കറന്‍സിയെ നിരോധിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നീക്കത്തെ സുപ്രീംകോടതി തടഞ്ഞതിനെയും അവര്‍ അനുകൂലവാദമായി ഉയര്‍ത്തിക്കാട്ടുന്നു. ഇന്ത്യയില്‍ ഒന്നരക്കോടിയോളം സാധാരണക്കാര്‍ പല വിധ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സുതാര്യതയില്ലാത്തതിനാല്‍ സാധാരണ നിക്ഷേപകരുടെ പണം സുരക്ഷിതമല്ല. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്ന മൂന്ന് ട്രില്യണ്‍ ഡോളറിന്റെ കിപ്‌റ്റോകറന്‍സി വിപണിയെ നിരോധിക്കേണ്ട പകരം നിയന്ത്രിച്ചാല്‍ മതി എന്നാണ് പ്രിയങ്ക ഉയര്‍ത്തുന്ന വാദം.
600 കോടി ഡോളര്‍ വരുന്നതാണ് ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുടെ മൂല്യം. ഇത് തന്നെയാണ് കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നത്. ഇത്രയും വലിയ തുക സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത് തീര്‍ച്ചയായും ദുരുപയോഗത്തിലേക്ക് നയിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്. അത് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദധനസഹായത്തിനും മയക്കമരുന്ന് നിക്ഷേപത്തിലേക്കും ഒക്കെ നീളാം. 300 കോടി ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സി വിപണിയെ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ അത് ദുര്‍വിനിയോഗം ചെയ്യപ്പെടുമെന്നും കേന്ദം കരുതുന്നു. അതുകൊണ്ട് സുതാര്യതയില്ലാത്ത ക്രിപ്‌റ്റോകറന്‍സികളെ നിരോധിക്കുന്നത് തന്നെയാണ് നല്ലതെന്ന ദൃഢാഭിപ്രായം കേന്ദ്രത്തിനുണ്ട്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ വിശ്വാസ്യതയുടെ ഒരു വലയം സൃഷ്ടിക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയ്‌ക്ക് കഴിയുമെന്നും സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഈ നവീനമാര്‍ഗ്ഗം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസര്‍ക്കാരിന്റെ ബ്ലോക്ക് ചെയിനെക്കുറിച്ചുള്ള കരട് ദേശീയ നയം 2021ല്‍ അടിവരയിട്ട് പറയുന്നുണ്ടെന്നും ക്രിപ്‌റ്റോയില്‍ അത് ഉപയോഗിക്കണമെന്നും അവര്‍ പറയുന്നു.
ഇത് നിരോധിച്ചാല്‍ ക്രിപ്‌റ്റോകറന്‍സി ഒരു സമാന്തര സമ്പദ്ഘടനയായി വളരുമെന്നും പ്രിയങ്ക ചുതര്‍വേദി താക്കീത് നല്‍കുന്നു. ജപ്പാനും യുഎസും ഇതിനെ അംഗീരിച്ചുവെന്നും ദുബായും സിംഗപ്പുരും മിക്ക ക്രിപ്‌റ്റോ കറന്‍സികളുടെയും ഇഷ്ടരാജ്യങ്ങളാണെന്നും പ്രിയങ്ക വാദിക്കുന്നു.
എന്നാല്‍ ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടും അതി്‌ന്റെ മൈനിംഗും നിരോധിച്ചിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് നിയന്ത്രിക്കാനാവാത്ത സാമ്പത്തിക ഇടപാട് സര്‍ക്കാരിനെതിരായ, രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുമോ എന്ന ഭയമാണ് ചൈനയ്‌ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: