സാന്യുവാന്: ബ്രസീലിന് പിന്നാലെ അര്‍ജന്റീനയും അടുത്ത വര്‍ഷത്തെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയാണ് ലണയല്‍ മെസിയുടെ അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. ഇത് തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുന്നത്.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് അര്‍ജന്റീന. ്ര്രബസീല്‍ നേരത്തെ തന്നെ ലോകകപ്പിന് ടിക്കറ്റ് എടുത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ യോഗ്യത നേടിയത്.
യോഗ്യതാ റൗണ്ടില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബ്രസീല്‍ 13 മത്സരങ്ങളില്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്ത്. 13 മത്സരങ്ങളില്‍ അവര്‍ക്ക് 29 പോയിന്റുണ്ട്.
സൂപ്പര്‍ സ്റ്റാര്‍ നെയ്മറെ കൂടാതെയാണ് ബ്രസീല്‍ അര്‍ജന്റീനക്കെതിരെ കളിക്കാനിറങ്ങിയത്. അതേസമയം, ആറു തവണ ബലണ്‍ ഡി ഓര് പുരസ്കാരം നേടിയ മെസി അര്‍ജന്റീനക്കായി കളത്തിലിറങ്ങി.എന്നാല്‍ മെസിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മറ്റ് മത്സരങ്ങളില്‍ ഉറുഗ്വെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയോടും ചിലി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിനോടും തോറ്റു.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് നാല് ടീമുകള്‍ക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും. ബ്രസീലും അര്‍ജന്റീനയും യോഗ്യത നേടിക്കഴിഞ്ഞു. ഇനി രണ്ട് ടീമുകള്‍ക്ക് കൂടി നേരിട്ട് യോഗ്യത ലഭിക്കും. പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് പ്ലേ ഓഫ് കളിക്കാം. പ്ലേ ഓഫില്‍ ജയം നേടിയാല്‍ ലോകകപ്പിന് ടിക്കറ്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: