ജയ്പ്പൂര്‍: ആദ്യ ട്വന്റി-20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 5 വിക്കറ്റിന് തോല്പിച്ച ഇന്ത്യയ്ക്ക് വിജയത്തുടക്കം. സൂര്യകുമാര്‍ യാദവ് (70)രോഹിത് ശര്‍മ്മ (48) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ ജയം.
15 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. കിവീസ് ഓപ്പണിംഗ് ബൗളര്‍മാരായ ടെന്റ് ബോള്‍ട്ടിനെയും ടിം സൗത്തിയെയും കടന്നാക്രമിച്ച ഓപ്പണര്‍മാരായെ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും 50 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ആറാം ഓവറില്‍ രാഹുലിനെ (15) മാര്‍ക്ക് ചാപ്മാന്റെ കൈകളിലെത്തിച്ച് മിച്ചല്‍ സാന്റ്നര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്.
പകരമത്തിയ സൂര്യകുമാര്‍ യാദവ്, രോഹിതിനൊപ്പം അനായാസം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 59 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട്. അര സെഞ്വറിക്ക് 2 റണ്‍സ് അകലെ രോഹിത് വീണു. 36 പന്തുകളില്‍ 48 റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ ട്രെന്റ് ബോള്‍ട്ട്, രചിന് രവീന്ദ്രയുടെ കൈകളില്‍ എത്തിച്ചു. സൂര്യകുമാര്‍ 34 പന്തുകളില്‍ അര്‍ധ സെഞ്വറി തികച്ചു.
ഇന്ത്യ അനായാസ വിജയത്തിലേക്ക് നീങ്ങവേ സൂര്യകുമാര്‍ യാദവിനെ ട്രെന്റ് ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡാക്കി. 40 പന്തുകള്‍ നേരിട്ട് 62 റണ്‍സെടുത്താണ് എടുത്തത്. ശ്രേയസ് അയ്യര്‍ എത്തി. അവസാന ഓവറുകളില്‍ ന്യൂസീലന്‍ഡ് മികവാര്‍ന്ന് പന്തെറിഞ്ഞു. ഋഷഭ് പന്തും ശ്രേയാസ് അയ്യരും റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ കളി ആര്‍ക്കും ജയിക്കാവുന്ന അവസ്ഥയില്‍. 19-ം ഓവറിലെ അവസാന പന്തില്‍ ശ്രേയാസ് അയ്യരെ (5) ട്രെന്റ് ബോള്‍ട്ടിന്റെ കൈകളിലെത്തിച്ച് ടിം സൗത്തി വീണ്ടും പ്രഹരം നല്കി.
ഡാരില്‍ മിച്ചല്‍ എറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 10 റണ്‍സ് . ആദ്യ പന്ത് വൈഡ്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വെങ്കടേഷ് അയ്യര്‍ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി . രണ്ടാം പന്തില്‍ വെങ്കടേഷ് പുറത്ത്. അടുത്ത പന്ത് വൈഡ് എറിഞ്ഞു. വീണ്ടും മൂന്നാം പന്തില്‍ അക്സര്‍ പട്ടേല്‍ ഒരു റണ്‍സ് . നാലാം പന്തില്‍ ബൗണ്ടറി നേടിയ ഋഷഭ് പന്ത് ഇന്ത്യക്ക് ജയം സമ്മാനിച്ചു. പന്ത് (17) പുറത്താവാതെ നിന്നു
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡിനായി മാര്ട്ടിന് ഗപ്റ്റിലും(70) മാര്‍ക്ക് ചാപ്മാനും(63) അര്‍ദ്ധസെഞ്ചുറി നേടി. 70 റണ്‍സെടുത്ത മാര്ട്ടിന് ഗപ്റ്റിലാണ് ടോപ്പ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി ആര് അശ്വിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
തകര്‍ച്ചയോടെ ആയിരുന്നു ന്യൂസീലന്‍ഡിന്റെ തുടക്കം. ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഡാരല്‍ മിച്ചലിന്റെ വിക്കറ്റെടുത്തു. കുറ്റി പിഴുതെറിയുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. 6 ഓവര്‍ പവര്‍പ്ലേയില്‍ 41 റണ്‍സ്. രണ്ടാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടുകെട്ടാണ് മാര്‍ക്ക് ചാപ്മാന്-മാര്ട്ടിന് ഗപ്റ്റില്‍ സഖ്യം പടുത്തുയര്ത്തിയത
45 പന്തുകളില്‍ ചാപ്മാന് തന്റെ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ചാപ്മാനെയും (63), അതേ ഓവറില്‍ ഗ്ലെന്‍ ഫിലിപ്സിനെയും (0) മടക്കിയ അശ്വിന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഗപ്റ്റില്‍ 31 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. നാലുപാടും ബൗണ്ടറിയടിച്ച ഗപ്റ്റിലിനൊപ്പം ടിം സീഫെര്‍ട്ടും ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ ഇന്ത്യ പതറി. 18-ാം ഓവറില്‍ ഗപ്റ്റിലിനെ ശ്രേയാസ് അയ്യരിന്റെ കൈകളിലെത്തിച്ച ദീപക് ചഹാര്‍ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് എത്തിച്ചു. സീഫെര്‍ട്ട് (12) ഭുവിയുടെ പന്തില്‍ സൂര്യകുമാറിനു പിടികൊടുത്ത് മടങ്ങി. രചിന് രവീന്ദ്രയെ (7) സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. സാന്റ്നര്‍ (4), സൗത്തി (2) എന്നിവര്‍ പുറത്താവാതെ നിന്നു
.ന്യൂസിലന്‍ഡ് ബാറ്റിലും പന്തിലും എല്ലാം മികവു പുലര്‍ത്തി. അവരുടെ മന്ദഗതിയിലുള്ള തുടക്കവും അവസാന ഓവറില്‍ റണ്‍ എടുക്കാതിരുന്നതിനും അവര്‍ക്ക് വിലകൊടുത്തു. 10-15 റണ്‍സ് കൂടി കിട്ടിയിരുന്നെങ്കില്‍ ഫലം തിരിച്ചായേനെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഭുവി കുമാറിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് ആശ്വാസമാകും. രോഹിതും രാഹുലും സൂര്യകുമാറും സ്വന്തം മണ്ണില്‍ മികവിലേരക്ക് ഉയര്‍ന്നതു നല്ല സൂചനയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: