ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
കുല്‍ഗാം ജില്ലയില്‍ പൊംബായ്, ഗോപാല്‍പൊര ഗ്രാമങ്ങളിലാണ് ബുധനാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. ഈ രണ്ട് പ്രദേശങ്ങളിലും ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് ഐജി വിജയ്കുമാര്‍ പറഞ്ഞു.
തിങ്കളാഴ്ച രണ്ട് തീവ്രവാദികള്‍ ശ്രീനഗറിലെ ഹൈദര്പൊര മേഖലയില്‍ കൊല്ലപ്പെട്ടിരുന്നു.ചൊവ്വാഴ്ച ഒരു തീവ്രവാദി കൊല്ലപ്പെടുകയും തീവ്രവാദികള്‍ക്കായി കെട്ടിടം വാടകയ്ക്ക് നല്കിയ ഉടമസ്ഥന് വെടിവെയ്പിനിടയില്‍ കൊല്ലപ്പെടുകയും ചെയ്തു. തീവ്രവാദികള്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്പ്) കാള്‍ സെന്ററും തകര്‍ക്കുകയും ചെയ്തു. ഇത് കശ്മീര്‍ താഴ് വരയിലെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ‘ഈ കാള്‍ സെന്റര്‍ വഴിയാണ് തീവ്രവാദികള്‍ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങള്‍ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.
ഇതിനിടെ ബുധനാഴ്ച കശ്മീരിലെ പല്‍ഹലാനില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സിആര്‍പിഫ് ജവാന്മാര്ക്കും നാല് സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: