ശ്രീനഗര്‍: ജമ്മു കശ്മീരിലെ പല്‍ഹലാന്‍ പ്രദേശത്ത് തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നാല് സാധാരണക്കാര്‍ക്കും ബുധനാഴ്ച പരിക്കേറ്റു.
വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് പല്‍ഹലാന്‍ ചൗക് പ്രദേശം. തീവ്രവാദികള്‍ സിആര്‍പിഎപ് ജവാന്‍മാര്‍ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ജമ്മുകശ്മീര്‍ പൊലീസ് പറഞ്ഞു.
പരിക്കേറ്റ ആറ് പേരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യം ഈ പ്രദേശം വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ ഹൈദര്‍പൊരയില്‍ തീവ്രവാദികളുടെ ഒളിസങ്കേതവും കാള്‍ സെന്‍ററും സൈന്യം തകര്‍ക്കുകയും ആകെ മൂന്ന് തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് പകരം വീട്ടിയതാകാമെന്ന് കരുതുന്നു.
ഹൈദര്‍പൊരയില്‍ തിങ്കളാഴ്ച രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു. ചൊവ്വാഴ്ച ഒരു തീവ്രവാദിയെയും വധിച്ചു. . തീവ്രവാദികള്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്പ്) കാള്‍ സെന്‍ററും തകര്‍ക്കുകയും ചെയ്തു. ഇത് കശ്മീര്‍ താഴ് വരയിലെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ‘ഈ കാള്‍ സെന്‍റര്‍ വഴിയാണ് തീവ്രവാദികള്‍ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങള്‍ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: