വാഷിങ്ടണ്‍: ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സിന് മൂന്ന് മാസം മാത്രം ബാക്കി ഔദ്യോഗിക ബഹിഷ്കരണ നീക്കവുമായി ബൈഡന് ഭരണകൂടം. ചൈനയുടെ മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്ന് ചൈനയിലേക്ക് കളിക്കാരുടെ സംഘത്തെ കൂടാതെ ഒരു ഔദ്യോഗിക സംഘത്തേയും അയക്കില്ലെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജോഷ് റോജിന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 2022 ആരംഭിക്കുന്ന ഒളിമ്പിക്സിനെ നയതന്ത്ര ബഹിഷ്കരണത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഔദ്യോഗിക ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ് അത്ലറ്റുകള്‍ക്ക് ബെയ്ജിംഗ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കും .പക്ഷേ യുഎസിലെ രാഷ്ട്രീയക്കാരും ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഒളിമ്പിക് ഗെയിംസ് ചടങ്ങില്‍ പങ്കെടുക്കില്ല.
2022-ല്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിനെതിരെ ഡെമോക്രാറ്റുകളുടെയും, റിപ്പബ്ലിക്ക് അംഗങ്ങളുടെയും ശക്തമായ പ്രതിഷേധവും സമ്മര്‍ദ്ദവും നിലനില്‍ക്കവെയാണ് ബൈഡന്റെ ഭരണകൂടത്തിന്റെ തീരുമാനം. ചൈന ഹോങ്കോങ്ങിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്നും, ജനാധിപത്യ അനുകൂല ഗ്രൂപ്പുകള്‍ക്കെതിരെ രാഷ്ട്രീയ അടിച്ചമര്‍ത്തലിലൂടെയും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് ആരോപിച്ചു. ബൈഡന് ഭരണകൂടം ഒളിമ്പിക്സിന് എതിരേയുള്ള ബഹിഷ്കരണത്തെക്കുറിച്ച് അവരുടെ പങ്കാളികളെയും സഖ്യകക്ഷികളെയും അറിയിക്കാന്‍ പദ്ധതിയിടുന്നതായും ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ നടക്കുന്ന ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള കാലതാമസത്തെക്കുറിച്ചും അമേരിക്കയോട് വിദഗ്ധര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള വെര്‍ച്വല്‍ കൂടികാഴ്ചയില്‍ 2022 ഫെബ്രുവരിയില്‍ ബെയ്ജിംഗില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംങ് യുഎസ് പ്രസിഡന്റ് ബൈഡന് വ്യക്തിപരമായ ക്ഷണം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: