കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ (പൂജപ്പുര) രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം. ഡിസീസ് ബയോളജിയിലും പ്ലാന്റ് സയന്‍സിലുമാണ് ഗവേഷണ പഠനാവസരം.
യോഗ്യത- ലൈഫ് സയന്‍സസ്/അഗ്രികള്‍ച്ചറല്‍/എന്‍വയോണ്‍മെന്റല്‍/ വെറ്ററിനറി/ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സസ്/ബയോ കെമിസ്ട്രി/ബയോടെക്നോളജി/ബയോഇന്‍ഫര്‍മാറ്റിക്സ്/ ഫയോഫിസിക്സ്/കെമിസ്ട്രി/മൈക്രോബയോളജി മുതലായ വിഷയങ്ങളില്‍ 55% മാര്‍ക്കില്‍ കുറയാതെ പോസ്റ്റ്ഗ്രാഡുവേറ്റ്/മാസ്റ്റേഴ്സ് ബിരുദം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി.
യുജിസി- സിഎസ്ഐആര്‍/ഐസിഎംആര്‍/ഡിബിറ്റി/ഡിഎസ്ടി-ഇന്‍സ്പെയര്‍ ജെആര്‍ഫ് ഫെലോഷിപ്പ് യോഗ്യത നേടിയിരിക്കണം. പ്രായപരിധി 2021 ഡിസംബറില്‍ 28 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rgcb.res.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.
ഡിസംബര്‍ 23, 24 തീയതികളില്‍ ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: