ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ യന്ത്രങ്ങളല്ലെന്നും ജോലിഭാരം കൃത്യമായി മാനേജ് ചെയ്യുമെന്നും പുതുതായി ചുമതലയേറ്റ ഇന്ത്യയുടെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡിന്റെ പ്രഖ്യാപനം. ക്രിക്കറ്റിലെ വിവിധ മത്സരഇനങ്ങള്‍ക്ക് വിവിധ ടീമുകള്‍ എന്ന സങ്കല്പമില്ല. പകരം താരങ്ങളുടെ ജോലി ഭാരം കുറയ്ക്കുക എന്നത് ക്രിക്കറ്റിന്റെ സുപ്രധാന വശമാണ്.താരങ്ങളുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിനാണ് പ്രാധാന്യം. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഇത് കാണാനാവും – ദ്രാവിഡ് പറഞ്ഞു.
ക്രിക്കറ്റില്‍ വിവിധ മത്സരങ്ങള്‍ക്ക് വിവിധ ടീമുകള്‍ ഉണ്ടാക്കില്ല. തീര്‍ച്ചയായും ചില താരങ്ങള്‍ ചില പ്രത്യേക ഫോര്‍മാറ്റുകളില്‍ മാത്രം നന്നായി പ്രകടനം പുറത്തെടുക്കുന്നവരാണ്. കളിക്കാരുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. – രാഹുല്‍ പറഞ്ഞു.
അതുപോലെ വലിയ മത്സരങ്ങള്‍ക്കായി കളിക്കാരുടെ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുകയും വേണം. ഇക്കാര്യത്തില്‍ ഏറെ ഏറെ ചെയ്യാനുണ്ട്. കളിക്കാര്‍ യന്ത്രങ്ങളല്ല. മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ പാകത്തില്‍ എല്ലാ കളിക്കാരുടെയും ഊര്ജ്ജസ്വലത നിലനിര്‍ത്തേണ്ടതുണ്ട്. എല്ലാ പരമ്പരകളെയും കൃത്യമായി നിരീക്ഷിക്കുകയെന്ന ലളിതമായ കാര്യമാണ് ഇതിനായി ചെയ്യാനുള്ളതെന്നും ദ്രാവിഡ് പറഞ്ഞു.
ടി20 ലോകകപ്പിലെ സെമി കാണാതെ പുറത്തായ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷമാണ് നിലവിലെ കോച്ചായിരുന്ന രവിശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് എത്തിയിരിക്കുന്നത്. നവമ്പര്‍ 17ന് ആരംഭിക്കുന്ന ന്യൂസിലാന്റിനെതിരായ ടി20യില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റുതുരാജ് ഗെയ്ക്വാദ്, അവേഷ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: