തിരുവനന്തപുരം: എംബിബിഎസുകാര്‍ എംബിബിസുകാരുടെ ചികിത്സ നടത്തിയാല്‍ മതിയെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് എ.എന്‍. ഷംസീര്‍ എംഎല്‍എ. മാപ്പ് പറഞ്ഞുകൊണ്ടുള്ള ഈ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഐഎംഎ പ്രതിനിധി ഡോക്ടര്‍ സുല്‍ഫി നൂഹിന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് തനിക്ക് നാക്ക് പിഴ വന്നതാണെന്ന് ഷംസീര്‍ വ്യക്തമാക്കിയത്.
എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കാനല്ല താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്നും ഷംസീര്‍ വ്യക്തമാക്കി. വിവാദ പരാമര്‍ശം നിയമസഭയിലെ രേഖകളില്‍ നിന്നും മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഷംസീര്‍ വ്യക്തമാക്കി.
എംബിബിഎസ് ബോര്‍ഡും വെച്ച് പീഡിയാട്രിക്സും ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണമെന്നും ഷംസീര്‍ നിയമസഭാ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ വൈറലായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രതിനിധികള്‍ ശക്തമായി ഷംസീറിനെതിരെ നീങ്ങുകയായിരുന്നു. ഇതോടെയാണ് എംഎല്‍എ നിയമനടപടികള്‍ ഭയന്ന് മാപ്പുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: