ന്യൂദല്‍ഹി: റോബര്‍ട്ടിന്റെ സഹായത്തോടെ തൊണ്ടയിലെ ക്യാന്‍സര്‍ ശസ്ത്രക്രിയ ഇന്ത്യയിൽ വിജയകരമായി നടന്നു. ദല്‍ഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് ഈ അഭിമാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവർ. രോഗിയെ പൂർണമായും ട്രാന്‍സ് ഓറല്‍ റോബോട്ടിക് സംവിധാനം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗിയുടെ വായിലൂടെ റോബോട്ടിന്റെ കൈകള്‍ കടത്തിയാണ് ശസ്ത്രക്രിയ നടന്നത്. ഇതിനാല്‍ മുറിവുകള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് എയിംസിലെ ഇഎന്‍ടി മേധാവി ഡോ.എസ്.കെ ശര്‍മ്മ പറഞ്ഞു. 43 വയസുളള പുരുഷനാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ഇദ്ദേഹത്തിന്റെ ടോണ്‍സിലിലും നാവിലുമായി ക്യാന്‍സര്‍ പടര്‍ന്ന ഭാഗം മുറിച്ചുമാറ്റി. നേരത്തേ റേഡിയോതെറാപ്പി ഇദ്ദേഹത്തില്‍ ചെയ്തിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതാണ് ശസ്ത്രക്രിയയിലേക്ക് നീണ്ടത്.
അടുത്തദിവസം ഇതേ സംവിധാനം മറ്റു നാലുപേര്‍ക്കു കൂടി ചെയ്യാന്‍ സാധിക്കും. ഈ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിന് ഒരു പുത്തന്‍ ഉണര്‍വാണെന്നും, രോഗിക്ക് നീണ്ടനാള്‍ നില്‍ക്കുന്ന ആശുപത്രിവാസം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. രോഗിക്ക് പെട്ടെന്നുളള തിരിച്ചുവരവും സാധിക്കുമെന്നും ഡോ. റായ് അഭിപ്രായപ്പെട്ടു. ഈ ശസ്ത്രക്രിയ ആദ്യമായി ചെയ്യതത് അമേരിക്കയിലാണ്. 2010ലാണ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അതിന് അംഗീകാരം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം എയിംസിലെ ഡോക്ടര്‍മാര്‍ ഇതിന്റെ പരിശീലനത്തിനായി പെന്‍സിന്‍വാനിയ സര്‍വ്വകലാശാലയില്‍ പോയിരുന്നു. 2008ല്‍ റോബോട്ട് വഴി ട്യൂമർ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: