ന്യൂദല്‍ഹി: മധ്യപ്രദേശിലെ പുനര്‍വികസിപ്പിച്ച റാണി കംലാപതി റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. സംസ്ഥാനം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
ഗോണ്ട് രാജ്യത്തെ ധീരയും നിര്‍ഭയയുമായ രാജ്ഞി കമലാപതിയുടെ പേരിലുള്ള പുനര്‍വികസിപ്പിച്ച റാണി കമലപതി റെയില്‍വേ സ്റ്റേഷന് മധ്യപ്രദേശിലെ ആദ്യത്തെ ലോകോത്തര റെയില്‍വേ സ്റ്റേഷനാണ്. പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പുനര്‍വികസിപ്പിച്ച സ്റ്റേഷന്, ആധുനിക ലോകോത്തര സൗകര്യങ്ങളുള്ള ഒരു ഹരിത കെട്ടിടമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്, അത് ദിവ്യാംഗരുടെ എളുപ്പത്തിലുള്ള ചലനവും കണക്കിലെടുക്കുന്നു. സംയോജിത മള്‍ട്ടി മോഡല്‍ ഗതാഗതത്തിനുള്ള കേന്ദ്രമായും സ്റ്റേഷന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ചടങ്ങില്‍, ഗേജ് മാറ്റം വരുത്തിയ, വൈദ്യുതീകരിച്ച, ഉജ്ജയിന്ഫത്തേഹാബാദ് ചന്ദ്രാവതിഗഞ്ച് ബ്രോഡ് ഗേജ് സെക്ഷന്‍, ഭോപ്പാല്ബര്ഖേര സെക്ഷനിലെ മൂന്നാം ലൈന്‍, ഗേജ് മാറ്റം വരുത്തിയ, വൈദ്യുതീകരിച്ച മതേലനിമര് ഖേരി ബ്രോഡ് തുടങ്ങി മധ്യപ്രദേശിലെ റെയില്‍വേയുടെ ഒന്നിലധികം സംരംഭങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. വൈദ്യുതീകരിച്ച ഗുണഗ്വാളിയോര് ബ്രോഡ് ഗേജ് വിഭാഗവും. ഉജ്ജൈന്‍ ഇന്‍ഡോര്‍, ഇന്‍ഡോര്‍ ഉജ്ജയിന്‍ എന്നീ രണ്ട് പുതിയ മെമു ട്രെയിനുകളും പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: