Categories: Kerala

തിരുവോണം ബമ്പറടിച്ച ജയപാലന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിക്കത്തെന്ന് പരാതി; 65 ലക്ഷം നല്‍കണമെന്ന് ഭീഷണി

തിരുവോണ ബമ്പറടിച്ച ജയപാലന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയെന്ന് പരാതി. 65 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്ന വിലാസത്തില്‍ നിന്നുമാണ് ഭീഷണിക്കത്ത് ലഭിച്ചത്.

Published by

കണ്ണൂര്‍: തിരുവോണ ബമ്പറടിച്ച ജയപാലന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയെന്ന് പരാതി. 65 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്ന വിലാസത്തില്‍ നിന്നുമാണ് ഭീഷണിക്കത്ത് ലഭിച്ചത്.

പണം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. തൃശൂര്‍ ചേലക്കര പിന്‍കോഡിലാണ് കത്ത് ലഭിച്ചത്. കത്ത് കിട്ടിയ കാര്യം മറ്റാരും അറിയരുതെന്നും ഭീഷണിക്കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു.

എറണാകുളം മരട് സ്വദേശിയായ ജയപാലന്‍ മരട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ലോട്ടറിയടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ജീവിതം വഴിമുട്ടിയ 70 വയസ്സായ ആള്‍ക്കും ഭാര്യയ്‌ക്കും സ്ഥലം വാങ്ങാനാണ് ഈ പണമെന്നും എഴുതിയിട്ടുണ്ട്.

കത്തില്‍ ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. തിരുവോണം ബമ്പറായി 12 കോടിയാണ് ജയപാലന് ലഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക