ദുബായ്: ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലും. ഷാര്‍ജയിലെയും ദുബായിലെയും ചില ഇടങ്ങളിലുമാണ് നേരിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം വൈകീട്ട് 3.38നാണ് റിച്ചര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.
സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, പാകിസ്ഥാന്, ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലും ഭൂചലനമുണ്ടായി. ദൂബായിലെ ജനവാസ മേഖലയില്‍ ഭൂചനലം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായ് ഡൗണ്ടൗണ്, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: