കൊട്ടാരക്കര: പെട്രോളിനും ഡീസലിനും കേരളം നികുതി കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കൊട്ടരക്കരയിലെ ഓഫിസിലേക്കുള്ള യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്ന് യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എംപി പറഞ്ഞു.
ലാത്തി ചാര്‍ജിനിടെ പോലീസ് അറസ്റ്റ് ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി പണ്ടുറത്തു വന്നപ്പോള്‍ ഇവരുമായി വീഡിയോകാള്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നറിയിപ്പോ പിരിഞ്ഞുപോകാന്‍ നിര്‍ദേശമോ നല്‍കാതെയാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകരെ മര്‍ദിക്കുന്ന വീഡിയോ, ചിത്രങ്ങള്‍ എന്നിവ ശേഖരിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാകും പരാതി നല്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ലാത്തി ചാര്‍ജിനു ശേഷം തലയില്‍ അടിയേറ്റ് രക്തം വാര്‍ന്നൊലിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതു നിഷേധിച്ച്, എല്ലാവരെയും അടിക്കുമെന്ന് ഡിവൈഎസ്പി പറയുന്ന വീഡിയോ ഉള്‍പ്പടെ തേജസ്വി സൂര്യക്ക് നല്കിയതായി യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: