കൊച്ചി: ബിരിയാണിയില്‍ മുസ്ളിം പുരോഹിതന് തുപ്പുന്നതിന്റെ വീഡിയോ പുറത്തു വന്നതിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ കച്ചവടം കുത്തനെ ഇടിഞ്ഞു. പ്രത്യേകിച്ച് മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍. തെക്കന്‍ കേരളത്തില്‍ ചില ഹോട്ടലുകള്‍ ഹലാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു. എന്നിട്ടും ആളുകള്‍ കയറുന്നില്ല.
വേവിച്ച ഭക്ഷണം വിളമ്പുന്നതിനു മുന്‍പ് മതപണ്ഡിതന് തുപ്പുന്നതിന്റെ വീഡിയോ വയറലായിരുന്നു. തുപ്പലും ഊതലും ഉള്ള വീഡിയോ കണ്ടവരില്‍ അത് അറപ്പുളവാക്കുന്നത് സ്വാഭാവികം. ഇതിനെ തള്ളിപ്പറയാന്‍ മത പണ്ഡിതരോ മുസ്ളീം സംഘടനകളോ തയ്യാറാകാത്തതും മതവുമായി ബന്ധപ്പെട്ട ആചാരത്തില്‍ കുഴപ്പമില്ലന്നുള്ള സാമൂഹ്യമാധ്യമ പ്രചാരണവും ആണ് ഹോട്ടലുകളില്‍നിന്ന് ആളെ അകറ്റുന്നത്.
ഹോട്ടലില്‍ കയറുമ്പോള്‍ ആരുടെ ഹോട്ടല്‍ ആണ് എന്ന് ചോദിച്ചിട്ട് കയറുന്നവരുടെ എണ്ണം ഏറെയാണ്. ഹോട്ടല്‍ / റെസ്റ്റോറന്റ് എന്നിവയ്ക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ അതിന്റെ ഉടമയുടെയും, പ്രധാന പാചകക്കാരന് / ഷെഫുകള്‍ എന്നിവരുടെയും ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ / പ്രൂഫ് കൗണ്ടറിന് മുന്നില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: