ചാലക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവന നിരതമായ ഒരു ട്രസ്റ്റുണ്ട്- ജഗദ്ഗുരു ട്രസ്റ്റ്. അനാഥരായ കുട്ടികളെ എടുത്തു വളര്‍ത്തുന്നതടക്കം അനേകം സമാജ സേവന പ്രവര്‍ത്തങ്ങള്‍ ഈ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതിലൊന്ന് യോഗയാണ്. 1996 ല്‍ സ്വാമി ഋതാനന്ദപുരി തന്റെ പൂര്‍വാശ്രമത്തിലെ തറവാടും പുരയിടവും അമ്മയുടെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുവാന്‍ ജഗദ്ഗുരു ട്രസ്റ്റിന് എഴുതിക്കൊടുത്തു. അദ്ദേഹം സമാധിയായി.
പല പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി ജഗദ്ഗുരു മാറി. അവിടെയൊരു യോഗാകേന്ദ്രവും ആരംഭിച്ചു. പേര് പതഞ്ജലി യോഗവിദ്യാപീഠം. പാലക്കാട്ടെ ശിവാനന്ദാശ്രമത്തിലെ ശ്രീമദ് നിത്യാനന്ദ സരസ്വതി സ്വാമികള്‍ മുഖ്യാചാര്യനും വൈദ്യഭൂഷണം രാഘവന് തിരുമുല്‍പ്പാട് കുലപതിയും, ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍, പരമേശ്വര്‍ജി, ജഗദ്ഗുരു ട്രസ്റ്റിന്റെ ചെയര്‍മാനായ പത്മനാഭന് സ്വാമി എന്നിവര്‍ രക്ഷാധികാരിമാരുമായി പ്രഗത്ഭരായ യോഗാദ്ധ്യാപകരെ ചേര്‍ത്ത് ശക്തമായ ഒരു കമ്മിറ്റി നിലവില്‍ വന്നു. സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായി യോഗ സരണി എന്ന നിലയിലാണ് പതഞ്ജലി യോഗവിദ്യാപീഠം ചാലക്കുടിയില്‍ ആരംഭിക്കുന്നത്. സംസ്കൃതം – യോഗ – ഗീത (സംയോഗീ ) എന്നിവയുടെ പ്രചാരണത്തിലൂടെ സാമൂഹ്യ മുന്നേറ്റത്തിന് പ്രയത്നം നടക്കുന്ന കാലമായിരുന്നു അത്. എല്ലാ ജില്ലകളിലും സമിതികളും നിലവില്‍ വന്നു. 1997 ല്‍ യോഗാധ്യാപക പരിശീലനവും ഇവിടെ ആരംഭിച്ചു. ശരിയായ പരിശീലനം ലഭിച്ച യോഗ അധ്യാപകരെ തയ്യാറാക്കുക എന്നതാണ് ആരംഭകാലം മുതലുള്ള മുഖ്യ ഉദ്ദേശ്യം. അത് ഇന്നും തുടരുന്നു. ബെംഗളൂരിലുള്ള വിവേകാനന്ദ യോഗാ കേന്ദ്രത്തിന്റെ സിലബസ്സാണ് ഇവിടെ പഠിപ്പിച്ചത്. ( വിവേകാനന്ദ കേന്ദ്രമാണ് പി
ന്നീട് ട ഢഥഅടഅ യൂണിവേഴ്സിറ്റിയായി) കേരളത്തിലെ യോഗ പഠനത്തിന്റെ നിലവാരം ഉയര്‍ത്തുകയായിരുന്നു ഉദ്ദേശം.
അന്ന് യോഗയ്ക്ക് ഇത്രയും പ്രചാരം ഉണ്ടായിരുന്നില്ല. ഒന്നിനു പുറകെ ഒന്നായി അധ്യാപക പരിശീലനം നടന്നു. ഒരു മാസം ഒന്നിച്ചു താമസിച്ചു കൊണ്ടുള്ള ശിബിരങ്ങളിലൂടെയായിരുന്നു പരിശീലനം. 2010 ല്‍ പതഞ്ജലി യോഗവിദ്യാപീഠം കൊച്ചിയിലേക്കു മാറ്റി. അപ്പോഴേക്കും ബെംഗളൂരുവിലെ വിവേകാനന്ദ കേന്ദ്രം’ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന്‍ സംസ്ഥാന് (ട ഢഥഅടഅ ഡചകഢഋഞടകഠഥ ) ‘എന്ന യോഗ സര്‍വകലാശാലയായി വളര്‍ന്നിരുന്നു. തുടര്‍ന്ന് യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന കോഴ്സായ യോഗ ഇന്‍സ്ട്രക്ടേഴ്സ് കോഴ്സ് ഇവിടെ നടത്താനാരംഭിച്ചു. ഞാനും കൂടി ചേര്‍ന്നാണ് അതിന്റെ പാഠപുസ്തകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയത്. 45ലധികം ബാച്ചുകള്‍ ഇതിനോടകം യോഗ ഇന്‍സ്ട്രക്ടേഴ്സ് കോഴ്സ് കഴിഞ്ഞിട്ടുണ്ട്. പലരും തുടര്‍ന്ന് ബിഎസ്സി (യോഗ) യും, എംഎസ്സി(യോഗ) യും നേടിക്കഴിഞ്ഞു. യുജിസി- നെറ്റ് യോഗ്യത നേടിയവരും ഉണ്ട്. 2012 മുതല്‍ 3 വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മൊറാര്‍ജി ദേശായി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുടെ ഉശേെൃശര ്യേീഴമ ംലഹഹില ൈഇലിൃേല എന്ന നിലയിലുള്ള അംഗീകാരവും എറണാകുളം കേന്ദ്രത്തിന് ലഭിച്ചിരുന്നു.
2014 ല്‍ എറണാകുളം കേന്ദ്രമായി ഒരു പുതിയ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടു – പതഞ്ജലി യോഗ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (പൈതൃക്). ജി.ബി. ദിനചന്ദ്രനാണ് ഇപ്പോഴത്തെ അധ്യക്ഷന്‍. കെ.ഡി. ജയപ്രകാശാണ് സെക്രട്ടറി. സുരേഷ് പ്ലാവട, വി.വി.നാരായണ്‍, എ.കെ.സനന്, വി.ബി.സജീവ് മുതലായവരും നേതൃനിരയിലുണ്ട്.
യോഗാ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള അംഗീകാരമായി 2017 ല്‍ യോഗാ പൈതൃക പുരസ്കാരം ഏര്‍പ്പെടുത്തി. പാലക്കാട് ശിവാനന്ദാശ്രമത്തിലെ ശ്രീമദ് നിത്യാനന്ദ സരസ്വതി സ്വാമികള്‍ക്കായിരുന്നു ആദ്യ പുരസ്കാരം. 2018 ല്‍ കാസര്‍കോട് ജില്ലയിലെ എ.കെ.രാമന് മാസ്റ്റര്‍ക്കായിരുന്നു അവാര്‍ഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊച്ചി മെട്രോ ഉദ്ഘാടനത്തിനു വന്നപ്പോള്‍ ‘യോഗ പൈതൃകം’ മാസിക പ്രകാശനം ചെയ്തു.
എറണാകുളം ടി.ഡി. റോഡിലുള്ള ലക്ഷ്മീഭായ് ടവേഴ്സിലാണ് പൈതൃകിന്റെ ഇപ്പോഴത്തെ ആസ്ഥാനം. പുതിയ സംസ്ഥാന സമിതിയും ജില്ല സമിതികളും രൂപീകരിച്ചു കൊണ്ട് ‘പൈതൃക് ‘ പ്രവര്‍ത്തനം കൂടുതല്‍ സജീവമാവുകയാണ്. രജത ജൂബിലി വര്‍ഷത്തില്‍ സ്വന്തമായി ഒരു യോഗാ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്.
2014 ല്‍ ഐക്യരാഷ്ട്ര സഭയില്‍ യോഗയ്ക്ക് കിട്ടിയ അംഗീകാരം യോഗയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും അധികം വോട്ടു നേടിയ പ്രമേയമായി അത്. ലോകം മുഴുവന്‍ യോഗയുടെ ആഘോഷത്തിലായി. 2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.
ലോകം പലതരം രോഗങ്ങളുടെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. പകരുന്നതും പകരാത്തതുമായ രോഗങ്ങള്‍. മനസ്സിന്റെ സമാധാനവും ശാന്തിയും ഇല്ലാതാകുന്ന ഇന്നത്തെ ആഗോള അന്തരീക്ഷത്തില്‍ പ്രതീക്ഷയുടെ ശീതളിമ പകരുന്ന മന്ദമാരുതനാണ് യോഗ പദ്ധതി.
യോഗയുടെ രംഗത്തും കള്ളനാണയങ്ങളുണ്ട്. പഥഭ്രംശവും കച്ചവടവത്കരണവും അവിടെയും ഉണ്ട്. പക്ഷെ ഇരുട്ടിനെ ഇരുട്ടു കൊണ്ട് അകറ്റാനാവില്ല. അവിടെ യഥാര്‍ഥ യോഗയുടെ പ്രകാശിക്കുന്ന തിരി കൊളുത്തി വെയ്ക്കണം. ഇരുട്ടകലുക തന്നെ ചെയ്യും. പൈതൃക്കിനും ചെയ്യാനുള്ളത് അതാണ്. ‘ദേശേ ദേശേ യോഗ ‘എന്ന മുദ്രാവാക്യം വിട്ട് *ഗ്രാമേ ഗ്രാമേ യോഗ* എന്നും *ഗൃഹേ ഗൃഹേ യോഗ* എന്നും ഉള്ള മുദ്രാവാക്യം മുഴങ്ങേണ്ട കാലഘട്ടമാണിത്. അതും ശരിയായ യോഗം. ഈ വെളിച്ചം എങ്ങും പടര്‍ത്തണം. ‘ഉറങ്ങുന്നതിന്ന് മുമ്പ് വഴിയേറെ താണ്ടാനുണ്ട് ‘എന്ന് കവി പാടിയതു പോലെ നമുക്ക് ശുദ്ധമായ പാതയിലൂടെ തന്നെ ഏറെ മുന്നോട്ടു പോകാം.
(പതഞ്ജലി യോഗ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമ അധ്യക്ഷനും ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: