കാബൂൾ: അഫ്ഗാനിസ്ഥാനിൽ കര്‍ശനമായി ഖുറാനില്‍ പറയുന്ന ശരിയത്ത് നിയമം നിയമം നടപ്പിലാക്കുന്നതിന് പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. സർവ്വ സൈന്യാധിപൻ ഹിബാത്തുള്ള അഖുന്‍സാദയുടെ നിർദ്ദേശപ്രകാരമാണ് ട്രൈബ്യൂണൽ സ്ഥാപിച്ചതെന്ന് താലിബാൻ ഉപവക്താവ് ഇനാമുള്ള സമംഗാനി അറിയിച്ചു.
ശരീഅത്ത് നിയമങ്ങളെ വ്യാഖ്യാനിക്കാനും ഇസ്ലാമിക സിവിൽ നിയമപ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനും താലിബാൻ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പട്ടാളക്കാർക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും എതിരായ പരാതികൾ പരിശോധിക്കാനും ട്രൈബ്യൂണലിനായിരിക്കും അധികാരമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു. ഇനി ശരീഅത്ത് നിയമം, ദൈവീക ബലികൾ, സാമൂഹ്യ പരിഷ്കരണം എന്നിവ കര്‍ശനമായി ഈ പട്ടാള ട്രൈബ്യൂണലിന്റെ ഉരുക്കുമുഷ്ടിയാല്‍ നടപ്പിലാക്കും.
ഉബൈദുള്ള നിസാമിയെ ട്രൈബ്യൂണൽ ചെയർമാനായും സയീദ് ആഗാസ്, സഹീദ് അഖുന്ദ്സാഹെ എന്നിവരെ ഉപചെയർമാന്മാരായും നിയമിച്ചതായും താലിബാൻ അറിയിച്ചു.
അരാജകത്വം നിലനില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ നിന്നും രക്ഷപ്പെടാന്‍ താലിബാന്‍ സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. രാജ്യത്ത് ഒരു സമാധാനപരമായ ക്രമം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് താലിബാനെ പറ്റി പഠിച്ചിട്ടുള്ള ഡി വലേറിയോ ഫബ്രി പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ (ന്യൂനപക്ഷമായ ഷിയാകള്‍ക്കെതിരെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങളിലധികവും) സംരക്ഷിക്കാനുള്ള താലിബാന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുകയാണ്. ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് അതിനെ മറികടന്നാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന സ്ഥിതിയിലാണിപ്പോള്‍ താലിബാന്‍,’ ഡി വലേറിയോ ഫബ്രി വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: