കൊല്ലം: വിവാഹ വേദിയില്‍ യുവാവിന്റെ വാശികാരണം യുവതി കെട്ടിയ താലി തിരിച്ച് നല്കി. കൊല്ലം കടയ്ക്കലില്‍ കഴിഞ്ഞദിവസമാണ് നാടകീയ രംഗം നടന്നത്. കല്യാണ മണ്ഡപത്തില്‍ നിലവിളക്ക് തെളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശിനിയും കിളിമാനൂര്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നാടകീയമായി അവസാനിച്ചത്. മണ്ഡപത്തില്‍ നിലവിളക്ക് തെളിയിക്കരുതെന്നും ഷൂസ് അഴിക്കാനാകില്ലെന്നും വരന് വാശി പിടിക്കുകയായിരുന്നു. ഇതോടെ വേദിക്ക് പുറത്ത് വെച്ച് വിവാഹ ചടങ്ങുകള്‍ നടത്തി.
എന്നാല്‍ താലികെട്ടി മടങ്ങുന്നതിനിടയില്‍ ഇതേകാര്യത്തെത്തൊല്ലി യുവതിയുടെ വീട്ടുകാരുമായി വരന് തര്‍ക്കിച്ചു. ഇത് ഇരുകുടുംബങ്ങളും തമ്മിലുള്ള തര്‍ക്കമായതോടെയാണ് കെട്ടിയ താലി യുവതി അഴിച്ച് തിരികെ നല്‍കിയത്. പെണ്‍കുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. നാടകീയ സംഭവങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ വെച്ച് ബന്ധുവായ മറ്റൊരു യുവാവ് പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: