ചിക്കാഗോ: ഇന്ത്യന്‍ മാധ്യമങ്ങള്‍ ജീര്‍ണ്ണത നേരിടുന്നു എന്നു പറയുന്നതിനോട് യോജിക്കാനാവില്ലന്ന് ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി. നേരിടുന്നത് വെല്ലുവിളി മാത്രമാണ്. അത് ശക്തവുമാണ്.അത് മറച്ചുവെച്ചിട്ട് കാര്യമില്ല.വെല്ലുവിളി ഇനിയും നേരിടും. അതിജീവനത്തിന്റെ മാര്‍ഗ്ഗമാണ് വേണ്ടത്.പകച്ചുപോയാല് ഒന്നും ചെയ്യാനാവില്ല. ഇന്ത്യാ പ്രസ്സ് ക്ളബ്ബ് ഓഫ് അമേരിക്കയുടെ അന്താരാഷ്ട സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ അതിവേഗം മുന്നോട്ടു പോകുന്നു. ടെക്നോളജിക്ക് കീഴ്പ്പെടരുത്. നമ്മുടെ ആശയത്തിനനുസരിച്ച് ഉപയോഗിക്കണം. ടെക്നോളജിയെ ഒപ്പം നടത്തണം. ജേര്‍ണലിസം സാങ്കേതികവിദ്യ പോലല്ല. അത് മനസ്സില്‍ നിന്നവരുന്നു. അതിന് വികാരമുണ്ട്.ഭാഷകൊണ്ടുള്ള അലങ്കാരമാണ് വാര്‍ത്തയുടെ സൗന്ദര്യം. മാതൃഭാഷയെ പിടിച്ചു നിര്‍ത്തുന്ന മാധ്യമങ്ങള്‍ സംസ്ക്കാരത്തെയാണ് പിടിച്ചു നിര്‍ത്തുന്നത്. കെ എന്‍ ആര് നമ്പൂതിരി പറഞ്ഞു.
കേരളത്തില്‍ പത്രങ്ങള്‍ പിടിച്ചു നില്ക്കുന്നു. വെല്ലുവിളികളെ അതിജീവിച്ച പത്രങ്ങള്‍ അത് നേടിയിട്ടുണ്ട്.44 ചാനലുകള്‍ക്കിടയില്‍ 15 പത്രങ്ങള്‍ നിലനില്ക്കുന്നു. സാങ്കേതിക വിദ്യയെ വേഗം സ്വീകരിക്കാന്‍ മലയാള പത്രങ്ങള്‍ മുന്നിലാണ്. അച്ചു നിരത്തില്‍ നിന്ന് ഫോട്ടോ കമ്പോസിംങ്ങിലേക്ക് മാറുന്ന കാലഘട്ടത്തില്‍ ജപ്പാനില്‍ പോയി ആ സംവിധാനം പഠിച്ച മനോരമയുടെ സാരഥി അത്ഭുത ലോകം എന്നാണ് വിഷേശിപ്പിച്ചത്. ഫോട്ടോ കമ്പോസിങ് ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയത് ജന്മഭൂമി ആണ് എന്നത് പുത്തനറിവാകും. കെ എന്‍ ആര് നമ്പൂതിരി പറഞ്ഞു.
എന്‍ കെ പ്രേമച്ന്ദ്രന് എംപി. മാണി സി കാപ്പന് എം എല്‍ എ, റോജി എം ജോണ്‍ എംഎല്‍എ,ജോണി ലൂക്കോസ് ( മനോരമ ടിവി),പ്രമേഷ് കുമാര്‍ (മാതൃഭൂമി), നിഷ പുരുഷോത്തമന് (മനോരമ), ശരത് ചന്ദ്രന് ( കൈരളി), പ്രശാന്ത് രഘുവംശം( ഏഷ്യാനെറ്റ്), പ്രതാപ് നായര്‍, ഇന്ത്യാ പ്രസ്സ് ക്ളബ്ബ് ഓഫ് അമേരിക്കപ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് .ഉപദേശക സമിതി ചെയര്മാന് മധുരാജന്തുടങ്ങിയവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: