റാഞ്ചി : കേന്ദ്രസർക്കാർ തലയക്ക് ഒരുകോടി രൂപ വിലയിട്ട മാവോയിസ്റ്റ് ഭീകരന്‍ പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും പൊലീസ് പിടിയിലായി. ഷീല മറാണ്ഡിയും പ്രമുഖ മാവോയിസ്റ്റ് വനിതാ നേതാവാണ്. ജാർഖണ്ഡ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി റാഞ്ചിയിലേക്ക് കൊണ്ടുപോകും.
ഇവരെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരും കുടുങ്ങിയത്. ഇദ്ദേഹത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും പിടികൂടുന്നവര്‍ക്കും വിവിധ സംസ്ഥാന സര്‍ക്കാരുകളും സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി റിക്രൂട്ട് മെന്‍റും പരിശീലനവും നടത്തിയതിലൂടെയാണ് ഇയാൾ കുപ്രസിദ്ധനായത്. ഭാര്യ ഷീല മറാണ്ഡി ഭീകരസംഘടനയുടെ കേന്ദ്ര കമ്മിറ്റിയിലെ ഏക വനിതാ അംഗമായിരുന്നു.
കിഷൻ ദാ എന്ന പേരിലറിയപ്പെടുന്ന പ്രശാന്ത് ബോസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ സരന്ദ വനമേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
പ്രശാന്ത് ബോസ് തുടക്കത്തില്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്‍റർ ഓഫ് ഇന്ത്യയുടെ (എംസിസിഐ) തലവനായിരുന്നു പിന്നീട് ഈ സംഘടന സിപി ഐ (എംഎല്‍) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുമായി 2004ല്‍ ലയിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യകളുടെ തലവനായിരുന്ന ഇദ്ദേഹത്തിന് ജാര്‍ഖണ്ഡ്, ബീഹാര്‍, ബംഗാള്‍, ഒഡിഷ എന്നീ നാല് സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: