ബെംഗളൂരു: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സ്പീക്കര്‍ മോഡില്‍ പാട്ടുകളും സിനിമകകളും വാര്‍ത്തകളും ഉറക്കെ വെയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മുന്നറിയിപ്പിന് ശേഷവും യാത്രക്കാരന് സ്പീക്കര്‍ മോഡ് ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍, ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടാം. കഴിഞ്ഞ ദിവസം കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് തീരുമാനം അറിയിച്ചത്.
വിജ്ഞാപനമനുസരിച്ച് കര്‍ണാടക ആര്‍ടിസി ബസുകളില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ സംഗീതവും വാര്‍ത്തകളും സിനിമകളും (ബസുകള്‍ക്കുള്ളില്‍) ഉച്ചത്തില്‍ വെക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് ശബ്ദമലിനീകരണത്തിനും ബസുകളിലെ മറ്റ് യാത്രക്കാര്‍ക്ക് ശല്യത്തിനും കാരണമാകുന്നു. ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി യാത്രക്കാരുടെ ഫോണുകളില്‍ സംഗീതമോ സിനിമയോ ഉച്ചത്തില്‍ കേള്‍ക്കുന്നത് നിയന്ത്രിക്കാന്‍ കെഎസ്ആര്‍ടിസിക്ക് ഉത്തരവിട്ടിരുന്നു.
സ്പീക്കര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുമെന്ന് ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ഉചിതമായി ബോധവത്കരിക്കണമെന്നും അത് നിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കണമെന്നും കെഎസ്ആര്‍ടിസി അറിയിപ്പില്‍ പറയുന്നു.
യാത്രക്കാരന് ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിക്കാതെ മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നത് തുടരുകയാണെങ്കില്‍, യാത്രക്കാരനോട് ഡ്രൈവര്‍ക്കോ കണ്ടക്ടര്‍ക്കോ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും അത് വരെ ബസ് നിര്‍ത്തിയിടുകയും ചെയ്യാം. കൂടാതെ, യാത്രക്കാരന് നല്കിയ ടിക്കറ്റ് നിരക്ക് അവര്‍ക്ക് തിരികെ നല്‍കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: