ഹൈദരാബാദ്: സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കും. ലോകമെമ്പാടുമുള്ള മുന്‍നിര രാഷ്ട്രങ്ങളിലൊന്നായും നിരവധി നേട്ടങ്ങള്‍ക്ക് പേരു കേട്ട രാജ്യമായും ഇന്ത്യ മാറുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പ്രൊബേഷണറി ഐപിഎസ് 73ാം ബാച്ച് ഉദ്യോഗസ്ഥരുടെ പാസ്സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു അദേഹം.
അക്കാലത്ത് ഇതൊരു വത്യസ്ത ഇന്ത്യയായിരിക്കും. രാജ്യം മുന്നോട്ടുള്ള പാതയിലാണ്. മുന്‍നിര രാജ്യങ്ങളുടെ ഇടയില്‍ വ്യക്തമായ ഒരു സ്ഥാനം നേടുന്ന നാളുകളിലായിരിക്കും നിങ്ങള്‍ ഈ പോലീസ് സേനയെ നയിക്കുകയെന്ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ അദേഹം പുതിയ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജനാദിപത്യത്തിന്റെ മഹത്വം ബാലറ്റ് പെട്ടിയിലല്ല. മറിച്ച് ആ ബാലറ്റ് പെട്ടിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിര്‍മിക്കുന്ന നിയമങ്ങളിലാണ് അതിന്റെ മൂല്യമുള്ളത്. നിങ്ങളാണ് ആ നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍. നിയമങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതായിട്ടല്ല. അത് നടപ്പിലാക്കുന്ന രീതിയിലൂടെയും ആ നിയമത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണത്തിലൂടെയുമാണ് അത് നല്ലതും ചീത്തയുമായി മാറുന്നത്. അദേഹം പറഞ്ഞു.
നിയമങ്ങള്‍ നടപ്പിലാക്കുന്ന രീതി വളരെ പ്രധാനമാണ്. നിയമ വാഴ്ച പരാജയപ്പെടുന്നിടത്ത് ഒരു രാഷ്ട്രവും കെട്ടിപ്പടുക്കാനാവില്ല. നിയമപാലകര്‍ ദുര്‍ബലരും അഴിമതിക്കാരുമാവുന്നിടത്ത് ജനങ്ങള്‍ സുരക്ഷിതരായിരിക്കില്ല. രാജ്യത്തെ സേവിക്കുന്നതിന് മറ്റു വിഭാഗങ്ങളുമായി പോലീസ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: