മുംബൈ: ടെസ്റ്റ് പരമ്പരയില്‍ ന്യൂസീലന്‍ഡിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിക്കും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും വിശ്രമം. അജിന്‍ക്യ രഹാനയുടെ നേതൃത്വത്തില്‍ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 25 മുതല്‍ കാണ്‍പുരിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് രണ്ടാം ടെസ്റ്റ് മുംബൈയില്‍ ആരംഭിക്കും.
രണ്ടാം ടെസ്റ്റിനു മുന്നോടിയായി വിരാട് കോലി ടീമിനൊപ്പം ചേരുമെന്നും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. മറ്റു താരങ്ങളായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഋഷഭ് പന്ത് തുടങ്ങിയവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ വൃദ്ധിമാന്‍ സാഹയാണ് ഒന്നാം നമ്പര്‍ കീപ്പര്‍. ജയന്ത് യാദവും ടീമില്‍ ഇടം പിടിച്ചു.ആന്ധ്രാപ്രദേശിന്റെ ശ്രീകര്‍ ഭരത് റിസര്‍വ് കീപ്പറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: