തിരുവനന്തപുരം: എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് സഭയിലെ പരാമര്‍ശത്തിന് മാപ്പുമായി എ എന്‍ ഷംസീര്‍ എം എല്‍ എ. കഴിഞ്ഞ ദിവസം ഷംസീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ ഇത്തരം പരാമര്‍ശം നടത്തിയത്.
‘എംബിബിഎസുകാരന്‍ എംബിബിഎസ് ചികിത്സയെ നടത്താന്‍ പറ്റൂ. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് അവന്‍ പീടിയാട്രിക്‌സ് ചികിത്സ നല്‍കുന്നു. അയാള്‍ ഒബ്‌സ്ട്രടിക്‌സ് ആന്‍ഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. ഇങ്ങനെയുള്ള കള്ള നാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ പറ്റണം. എംബിബിഎസ് പഠിച്ചൊരാള്‍ എംബിബിഎസിനുള്ള ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂ. അയാള്‍ ജനറല്‍ മെഡിസിന്‍, നെഫ്രോളജി, തുടങ്ങിയ ചികിത്സകള്‍ നല്‍കാന്‍ പാടില്ല. അത് തടയണം’, ഷംസീര്‍ ആരോപിച്ചിരുന്നു. എന്നാല്‍, താന്‍ മനസില്‍ കരുതാത്ത കാര്യമാണ് നാവില്‍ നിന്നു വന്നതെന്നും എംബിബിഎസ് ഡോക്റ്റര്‍മാര്‍ക്ക് അതുണ്ടാക്കിയ വേദനയില്‍ അവരോട് മാപ്പു പറയുന്നെന്നും വീഡിയോ സന്ദേശത്തില്‍ ഷംസീര്‍ പറഞ്ഞു. തന്റെ തെറ്റ് തിരിച്ചറിഞ്ഞുവെന്നും ഷംസീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: