തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സിപിഎമ്മില്‍ ധാരണ. മുന്‍ സിപിഎം സഹയാത്രികന് ചെറിയാന് ഫിലിപ്പിനെ പരിഗണിച്ചിരുന്ന സ്ഥാനമാണിത്. ചെറിയാന് കോണ്‍ഗ്രസിലേയ്ക്ക് വീണ്ടും ചേക്കേറിയ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി. ജയരാജനെ ഖാദി ബോര്‍ഡ് തലപ്പത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്.
നിലവിലെ ഖാദി ബോര്‍ഡ് വൈസ് ചെയര്പെര്സണ് ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പഴ്സനാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനായിരിക്കും നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനായി എത്തുക.
കണ്ണൂരിലെ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും പി. ജയരാജനെ മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് ഇത്തരം നിയമനത്തില്‍ നിന്ന് നേതൃത്വം ഉദ്ദേശിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. മാറ്റി നിര്‍ത്തിയിരിക്കുന്ന പ്രമുഖര്‍ക്കൊപ്പം കൂടി കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്ക സാധ്യതയുള്ളതിനാല്‍ കരുതിക്കൂട്ടിയുള്ള നീക്കമാണ് എംവി ജയരാജനെ മുന്‍ നിര്‍ത്തി ഔദ്യോഗിക പക്ഷം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: