ലക്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒടുവില്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.കഫീല്‍ ഖാനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. 2017 ഓഗസ്റ്റില്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ട് 60-ലധികം കുട്ടികള്‍ മരിച്ചപ്പോള്‍ കഫീല്‍ ഖാനെ മറ്റ് ഏഴ് പേര്‍ക്കൊപ്പം സസ്പെന്‍ഡ് ചെയ്തിരുന്നു. ഖാന് ഒഴികെയുള്ള ഏഴ് ഡോക്ടര്‍മാരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതോടെ പിന്നീട് തിരിച്ചെടുത്തിരുന്നു. ഖാനെ പുറത്താക്കിയ വാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും സംസ്ഥാന സര്‍ക്കാര്‍ പിന്നീട് കഫീല്‍ ഖാനെതിരേ കേസെടുത്തു. ഔദ്യോഗികമായ പിരിച്ചുവിടല്‍ ഉത്തരവ് തനിക്ക് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: