ന്യൂദല്‍ഹി: കൊവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വാക്സിനുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ലോകത്തെ ആദ്യ ഡിഎന്‍എ പ്ലാസ്മ വാക്സിനായ സൈകോവ്-ഡി വാങ്ങും. ഒരു കോടി വാക്സിനുകള്‍ വാങ്ങാനാണ് തീരുമാനം.
കൊവിഡ് വന്ന വ്യക്തികളില്‍ നിന്നു സ്വീകരിച്ച പ്ലാസ്മ കൊണ്ട് ഉത്പാദിപ്പിച്ച ഡിഎന്‍എ വാക്സിനാണിത്. സൂചിയില്ലാത്ത സിറിഞ്ചുകളിലൂടെയാകും വാക്സിന് നല്‍കുക. ഇത്തരത്തില്‍ നല്കുന്ന ആദ്യ കൊവിഡ് വാക്സിനുമാണിത്. കൊവാക്സിന്, കൊവിഷീല്‍ഡ് വാക്സിനുകളില്‍ നിന്ന് വത്യസ്തമായി മൂന്ന് ഡോസുകളാണ് സൈകോവ്-ഡിക്കുള്ളത്. ആദ്യ ദിവസത്തിന് ശേഷം 28-ാം ദിവസം രണ്ടാം ഡോസും 56-ാം ദിവസം മൂന്നാം ഡോസും സ്വീകരിക്കാം.
ഡോസിന് 265 രൂപ നിരക്കിലാണ് വാക്സിന് വാങ്ങുന്നത്. സൂചിയില്ലാത്ത ഫാര്‍മജെറ്റ് സിറഞ്ചിന് 93 രൂപയാണ് വില. ടാക്സ് കൂടാതെ ആകെ ഒരു ഡോസിന് 358 രൂപ വരും. 12 വയസ് മുതലുള്ള എല്ലാവര്ക്കും വാക്സിനുകള്‍ സ്വീകരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയായ കാഡില്ല ഹെല്‍ത്ത് കെയറാണ് മരുന്നുകള്‍ നിര്‍മ്മിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മെഗാ വാക്സിനേഷന് പദ്ധതിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൊവിഡിനെതിരെ പോരാടാന്‍ സൈകോവ്-ഡി വാക്സിന് സാധിക്കുമെന്നും കാഡില്ല ഹെല്‍ത്ത് കെയര്‍ എംഡി ശര്‍വില്‍ പട്ടേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: