മൈസൂര്‍: അധ്യയന ദിവസങ്ങളിലും ഷൂട്ടിങ് നടത്തിയതിനാല്‍ മലയാള സിനിമാ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും രംഗത്ത്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമനയുടെ ചിത്രീകരണമാണ് മൈസൂരു മഹാരാജ കോളേജില്‍ ദിവങ്ങളായി നടക്കുന്നത്. ഞായറാഴ്ച മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. പ്രവൃത്തിദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അധ്യാപകരെയും വിദ്യാര്‍ത്ഥികളേയും ചൊടിപ്പിച്ചത്. മൈസൂരു സര്‍വകലാശാല വരുമാനം ലഭിക്കാനായി ഈ കോളേജില്‍ വിവിധ ഭാഷ ചിത്രങ്ങള്‍ക്ക് ഷൂട്ടിങ് അനുമതി നല്‍കാറുണ്ട്. കോടതിരംഗമാണ് കോളേജ് കാമ്പസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്.
എന്നാല്‍, ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും മാത്രമായി ഷൂട്ടിങ് ഒതുക്കണമെന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. പൈതൃക കെട്ടിടമായ മഹാരാജ കോളേജ് കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളുടെ പ്രിയപ്പെട്ട ചിത്രീകരണ കേന്ദ്രമാണ്. കോളേജ്, കോടതി, സര്‍ക്കാര്‍ ഓഫീസ് എന്നിവയാണ് മഹാരാജ കോളേജില്‍ പ്രധാനമായി ചിത്രീകരിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: