തിരുവനന്തപുരം: രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കും. ജേസിനെ മത്സരിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്മാന് ജോസ് കെ മാണി, തോമസ് ചാഴിക്കാടന് എംപി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
നേരത്തെ, രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കാന് എല്‍ഡിഎഫില്‍ ധാരണയായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 16ന് അവസാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിക്കുന്നതിന് മുന്നോടിയാണ് ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവെച്ചത്. നേരത്തെ, കോട്ടയം മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ചാണ് ജോസ് ആദ്യം രാജ്യസഭയിലേക്ക് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: