തിരുവനന്തപുരം: വൈറലായ ബിരിയാണിയില്‍ ഉസ്താദ് ഓതുന്ന വീഡിയോയെ പരാമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡോ. ഷിംനാ അസീസിന് നേരെ സൈബര്‍ ആക്രമണം. തുപ്പലില്‍ നിന്നും മരണംവരെ സംഭവിക്കാവുന്ന രോഗങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ഡോക്ടറിന്റെ പോസ്റ്റ്. പിന്നാലെയാണ് അസഭ്യവും ലൈംഗിക ചുവയും അടങ്ങിയ കമന്റുകള്‍ പോസ്റ്റിന് താഴെയും തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്.
“തുപ്പല് കണികകള്‍ വഴിയും ഒക്കെ പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിന് വരെ കാണണമാവുന്ന ഗുരുതരരോഗങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ കഴിക്കാന്‍ പോവുന്ന ഭക്ഷണത്തില്‍ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് കാര്യങ്ങള്‍ എത്രത്തോളം സീരിയസ് ആക്കിയേക്കാം എന്ന ബോധം ഉണ്ടാവുന്നത് വളരെ നല്ലതാണ്. സന്ദര്‍ഭത്തിനനുസരിച്ച് വേണ്ടത് പോലെ കൈകാര്യം ചെയ്യുക. ആര്‍ക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തില്‍ തുപ്പാന്‍ തോന്നുമ്പോള്‍ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. ” എന്നിങ്ങനെയായിരുന്നു ഡോക്ടറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വൈദ്യ ചികിത്സ നല്‍കാതെ മതപരമായ ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ പെണ്‍കുട്ടി മരിച്ചതിനെ വിമര്‍ശിച്ചും ഷിംനാ അസീസ് രംഗത്തുവന്നിരുന്നു. അന്നും രൂക്ഷമായ സൈബര്‍ ആക്രമണമാണ് മതമൗലിക വാദികലില് നിന്നും ഡോക്ടറിന് നേരിടേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: