മുംബൈ: ന്യൂസിലാന്റിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ ആകും ഇന്ത്യയെ നയിക്കുകയെന്ന് ഉറപ്പായി. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്വന്റി ട്വന്റി പരമ്പരയിലും ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റിലും കളിക്കില്ല. കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് തന്നെയാകും ആദ്യ ടെസ്റ്റിലും ക്യാപ്റ്റന്‍. മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ കെ.എല്‍.രാഹുലുമാകും വൈസ് ക്യാപ്റ്റന്മാര്. ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങള്‍ ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കും കാണ്‍പൂരും മുംബൈയും രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കും.
മുതിര്‍ന്ന താരങ്ങളായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവര്‍ക്കും ട്വന്റി ട്വന്റിയില്‍ വിശ്രമം അനുവദിക്കും. വരുണ്‍ ചക്രവര്‍ത്തിക്കും പകരം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഹര്‍ഷല്‍ പട്ടേലിന് ടീമില്‍ ഇടം ലഭിച്ചേക്കും. ശ്രേയസ് അയ്യരും ദീപക് ചഹാര്‍, രാഹുല്‍ ചാഹര്‍ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടേക്കും. ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പരമ്പരയാണ് ന്യൂസിലാന്റിനെതിരായുള്ളത് . ട്വന്റി ട്വന്റിയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ ഇടംപിടിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: