മുംബയ്: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി.നായരെ ബോംബെ കേരളീയ സമാജം അനുമോദിച്ചു. പന്വലിലെ അവരുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡണ്ട് രാജശേഖരന് നായര്‍ നിലവിളക്കും ഫലകവും നല്കി. സമാജം മുന്‍ സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍, മുന്‍ ട്രഷറര്‍ സുരേഷ് ബാബു, ഗവേണിങ്ങ് ബോഡി അംഗങ്ങളായ സി പി ഹരിദാസ് , എ.ആര്. ദേവദാസ് എന്നിവര്‍ സംബന്ധിച്ചു.
ന്യൂ പനവേലിലെ പ്രജാപതി ഗാര്‍ഡന്‍സില്‍ താമസിക്കുന്ന കാര്‍ത്തികയ്ക്ക് ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂട്ടില്നിന്ന് മെഡിക്കല്‍ ബിരുദം നേടാനാണ് താത്പര്യം.
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി ഗംഗാധരന്റെ മകളാണ്.സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് ഗംഗാധരന്. അമ്മ ശ്രീവിദ്യ പനവേലിലെ പിള്ള കോളേജ് അധ്യാപിക. സഹോദരി: ജീവിക. നീറ്റ് പരീക്ഷ 16 ലക്ഷത്തിലധികം പേരാണ് എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: