മെറ്റയുടെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പില്‍ പുതിയ കമ്യൂണിറ്റി ഫീച്ചര്‍ വരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ആദ്യം പുറത്തുവിടുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വാട്സ്ആപ്പിലെ ഒരു ഗ്രൂപ്പിന്റെ അഡ്മിന് ഗ്രൂപ്പിന്റെ മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. ഇത് ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലുള്ള ഈ ഫീച്ചര്‍ അധികം വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
ഈ ഫീച്ചറിന്റെ ഒരു സ്ക്രീന്‍ഷോട്ട് വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇതു പ്രകാരം ഒരു ഗ്രൂപ്പിന്റെയുള്ളില് അതിന്റെ അഡ്മിന് മറ്റൊരു കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. ഒരു ഗ്രൂപ്പിലെ ചുരുക്കം ചിലരെ മാത്രം ഉള്‍പ്പെടുത്തി ഒരു സബ് ഗ്രൂപ്പ് തുടങ്ങണമെങ്കില്‍ നിലവില്‍ പുതുതായി ഒരു ഗ്രൂപ്പ് തുടങ്ങി ഇത്രയും പേരെ അതില്‍ ആഡ് ചെയ്യണം.
വാട്സാപ്പിലെ എല്ലാ കോണ്ടാക്ടുകളില് നിന്നും ഈ ഗ്രൂപ്പിലെ ആവശ്യമുള്ളവരെ മാത്രം തിരഞ്ഞെടുത്ത് പുതിയ ഗ്രൂപ്പ് തുടങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ പുതുതായി എത്തുന്ന ഈ ഫീച്ചര്‍ ഇത്തരത്തിലുണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കും. ഈ സബ്ഗ്രൂപ്പ് അല്ലെങ്കില്‍ കമ്മ്യൂണിറ്റിയില്‍ മെയിന്‍ ഗ്രൂപ്പിലില്ലാത്ത വ്യക്തിയെയും ചേര്‍ക്കാനാകും. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിച്ച് ഈ കമ്മ്യൂണ്റ്റിയുടെ ഭാഗമാക്കാം എന്നാണ് വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പറയുന്നത്. കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഗ്രൂപ്പിനുള്ളില്‍ ഇങ്ങനെയൊരു കമ്യൂണിറ്റി ഉള്ളതായി അറിയാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴും പരിശോധന ഘട്ടത്തിലുള്ള ഈ പ്രത്യേകത ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഒരേ സമയം അവതരിപ്പിക്കും. അപ്പോള്‍ മാത്രമേ ഈ ഫീച്ചറിന്റെ കൂടുതല്‍ പ്രത്യേകതകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: