കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പ് സിനിമ വീണ്ടും വിവാദത്തില്‍. ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഡിങ്കിരി ഡിങ്കാലെ… എന്ന ഗാനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് ഗാനം വൈറലായിരുന്നു.
ഈ പാട്ട് ശരിക്കും കോഴിക്കോട്ടെ മാവുറോഡിലെ ചുടുകാട്തൊടി എന്നറിയപ്പെടുന്ന പഴയ തൊടിസംഘത്തിന്റെ ഗാനമാണെന്നാണ് സംഘത്തിലെ ഗായകനായ വിജു പറയുന്നത്. തൊടിസംഘത്തിലെ ലാന്‍സി എന്ന വ്യക്തിയാണ് ഗാനം യഥാര്‍ത്തില്‍ എഴുതിയത്. എന്നാല്‍ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ടെറി ബത്തേയിയും സംഗീതം സുലൈമാന്‍ കക്കോടനാണെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ യുട്യൂബില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ അനുമതിയില്ലാതെയാണ് ഗാനം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വിജു പറയുന്നു. ഇതിനെതിരെ കോടതിയില്‍ പോകുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
ഇതു ഞങ്ങളുടെ ഗാനമാണ്. തങ്ങളുടെ ലാന്‍സി അങ്കിള്‍ എഴുതിയ പാട്ടാണിത്. അതിന്റെ മുഴുവന്‍ ഭാഗം പോലും ഇതിലില്ല. ഞങ്ങളുടെ രണ്ടു പാട്ടുകളുടെ കുറച്ചു വീതം ഭാഗങ്ങള്‍ ചെര്‍ത്താണ് ഈ ഒരു ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കും- വിജു പറയുന്നു.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കുറുപ്പ് ടീ ഷര്‍ട്ടണിഞ്ഞ് സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയലെത്തിയതും വിവാദമുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഗാനത്തെ ചൊല്ലിയുള്ള ഈ വിവാദവുമുണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വിവാദവുമായി ബന്ധപ്പെട്ട് പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: