ദുബായ്: രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമൊരുക്കിയ സ്പിന്‍ കെണിയില്‍ നമീബിയ ചുരുണ്ടുകൂടി. ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ട് ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ ഇന്ത്യക്കെതിരെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 132 റണ്‍സ് എടുത്തു.
തിരിയുന്ന പന്തുകളുമായി നമീബിയയെ വിറപ്പിച്ച അശ്വിനും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അശ്വിന് നാല് ഓവറില്‍ 20 റണ്‍സും ജഡേജ നാല് ഓവറില്‍ പതിനാറ് റണ്‍സുമാണ് വിട്ടുകൊടുത്തത്. പേസര്‍ ജസ്പ്രീത് ബുംറ നാല് ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
നമീബിയന്‍ ബാറ്റിങ്നിരയില്‍ ഓപ്പണര്‍ ബാര്‍ഡ്, ഡേവിഡ് വീസി എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ബാര്ഡ്് 21 പന്തില്‍ 21 റണ്‍സ് അടിച്ചു. ഒരു ഫോറും ഒരു സിക്സറും അടിച്ചു. 25 പന്തില്‍ 26 റണ്‍സ് നേടിയ ഡേവിഡ് വീസിയാണ് നമീബിയയുടെ ടോപ്പ് സ്കോറര്‍. വീസി രണ്ട് പന്ത് അതിര്‍ത്തികടത്തി. ക്യാപ്റ്റന്‍ ഇറാസ്മസ് 12 റണ്‍സിന് പുറത്തായി. മൈക്കിള്‍ വാന്‍ 14 റണ്‍സ് നേടി. ജാന്ഫ്രീലിങ്ക്് 15 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.
റൂബന്‍ ആറു പന്തില്‍ ഒരു ഫോറും സിക്സറും സഹിതം 13 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാ്റ്റ്് ചെയ്ത നീമബിയയുടെ തുടക്കം മോശമായില്ല. ആദ്യ വിക്കറ്റില്‍ ബാര്‍ഡും മൈക്കിള്‍ വാനും 33 റണ്‍സ് നേടി. മൈക്കിള്‍ വാനെ പുറത്താക്കി ബുംറയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ നിലംപൊത്തി. ഡേവിഡ് വീസി പിടിച്ചുനിന്നതോടെയാണ് നമീബയയുടെ സ്്കോര്‍ നൂറ് കടന്നത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: