ന്യൂദല്‍ഹി: ടാറ്റയുടെ പുതിയ നേതൃത്വത്തിനുകീഴില്‍ അടുത്ത വര്‍ഷം ജനുവരി 23ന് എയര്‍ ഇന്ത്യ വീണ്ടും സര്‍വീസ് ആരംഭിക്കും.1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ ദേശസാത്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു. നീണ്ട 68 വര്‍ഷത്തിനുശേഷമാണ് എയര്‍ ഇന്ത്യയെ കഴിഞ്ഞ മാസം ടാറ്റ വീണ്ടും സ്വന്തമാക്കിയത്.
ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് വിവരം. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്സ്(50ശതമാനം ഓഹരി) എന്നിവയുടെ പ്രവര്‍ത്തനം നിശ്ചിത സമയത്തിനകം ആരംഭിക്കേണ്ടതുണ്ട്.
എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണ ലേലം വിജയിച്ച് ടാറ്റാ ആന്‍ഡ് സണ്‍സ് 18000 കോടി രൂപയ്ക്കാണ് ടാറ്റാ എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. 15,100 കോടി രൂപക്ക് ലേലം സ്വന്തമാക്കാന്‍ മുന്നോട്ടുവന്ന സ്പൈസ് ജെറ്റിനെ പിന്നിലാക്കിയാണ് എയര്‍ സ്ഥാപകര്‍ തന്നെ കമ്പനിയെ വീണ്ടെടുത്തിരിക്കുന്നത്.
അതേസമയം, എയര്‍ ഇന്ത്യ ഒരു മെഗാ എയര്‍ലൈനായി പ്രവര്‍ത്തിക്കുമോയെന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സേവനങ്ങളുടെ നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. മാനേജ്മെന്റ് ഘടന, സര്‍വീസുകളുടെ പുനഃസംഘടന എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: