പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ സബീറുള്‍ ഇസ്ലാം പെരുമ്പാവൂരില്‍ പിടിയില്‍. കഴിഞ്ഞ കുറെ നാളുകളായി ഡോക്ടറായി വിലസിയ സബീറുള്‍ ഇസ്ലാം വലയിലായത് ചികിത്സയിലിരുന്ന ഒരു യുവതിയ്ക്ക് രോഗമൂര്ച്ഛയെതുടര്ന്ന് ബോധം നഷ്ടപ്പെട്ടപ്പോഴാണ്.
ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ സബീറുൽ ഇസ്ലാം കുറെ നാളുകളായി കേരളത്തില്‍ എത്തിയിട്ട്. പെരുമ്പാവൂരിലെ മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും.നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നതായി പറയുന്നു. ഇഞ്ചക്ഷനും ഡ്രിപ്പും വരെ ഇയാള്‍ നല്‍കിയിരുന്നു.
ഒരു അസംയുവതിയെ ചികിത്സിക്കുന്നതിനിടയിലാണ് അബദ്ധം സംഭവിച്ചത്. ആയിരം രൂപ ഈ യുവതിയില്‍ നിന്നും ഇയാള്‍ ഫീസ് ഈടാക്കിയിരുന്നു. ഇതിന് ശേഷം ഗുളിക കൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തപ്പോള്‍ യുവതി ബോധരഹിതയായി. രോഗം മൂര്‍ച്ഛിച്ചു. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി.
പോലീസില്‍ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ഡോക്ടറെ ചോദ്യം ചെയ്തു. അപ്പോഴാണ് സബീറുള്‍ ഇസ്ലാം തട്ടിപ്പുകാരനാണെന്നും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലെന്നും അറിഞ്ഞത്. ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് സ്റ്റെതസ്കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, രക്തസമ്മര്‍ദ്ദം നോക്കാനുള്ള ഉപകരണം എന്നിവ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: