ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സിക്ക വൈറസ് ബാധ. 17 കുട്ടികളടക്കം 89 പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
1947 ലാണ് സിക്ക വൈറസ് ബാധ വോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊതുക് ജന്യ രോഗമാണിത്. 2015ല്‍ ബ്രസീലില്‍ സിക്ക വൈറസ് ബാധ കാരണം ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മൈക്രോസെഫാലിയുമായി ജനിച്ചിരുന്നു. അസാധാരണമായി ചെറിയ തലകളും പൂര്‍ണ്ണമായി വികസിക്കാത്ത മസ്തിഷ്കവുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥയാണ് മൈക്രോസെഫാലി.
കാണ്‍പൂരില്‍ സിക്ക വൈറസ് ബാധിച്ച കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നിരവധി ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും കാണ്‍പൂര്‍ ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. നേപ്പാള്‍ സിങ് വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്സിനോട് പറഞ്ഞു. വൈറസ് ബാധയേറ്റതില്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയുണ്ടെന്നും ആരോഗ്യ വകുപ്പ് അവരെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സമീപ വര്‍ഷങ്ങളില്‍ നിരവധി സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഉത്തര്‍പ്രദേശില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ അമിത് മോഹന്‍ പറഞ്ഞു. ഒക്ടോബര്‍ 23 നാണ് കാണ്‍പൂരിലെ ആദ്യത്തെ സിക കേസ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
വൈറസ് ബാധ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എത്രയും വേഗം ഇത് നിയന്ത്രണ വിധേയമാക്കും. വൈറസ് പരത്തുന്ന കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഡോ. നേപ്പാള്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: