കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഒരുകുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരത്ത് പൂജപ്പുര എന്ന വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേര്‍ വെട്ടേറ്റ് മരിച്ച നിലയിലും ഒരാള്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. നീലേശ്വരം സ്വദേശി രാജേന്ദ്രന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം രാജേന്ദ്രന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നുരാവിലെ ഏറെ വൈകിയും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: