ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും കുറച്ചു തുടങ്ങി. പഞ്ചാബ് പെട്രോള്‍ വില പത്തു രൂപയും ഡീസല്‍ വില അഞ്ചു രൂപയും കുറച്ചു. ഇന്ധന വില വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങളും വില കുറയ്ക്കണമെന്നും ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അഭ്യര്‍ഥിച്ചിരുന്നു. ഇതോടെ വെട്ടിലായ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വില കുറയ്ക്കാന്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
അടുത്ത വര്‍ഷമാദ്യം തെഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. മുഖ്യമന്ത്രിയായിരുന്ന, കോണ്‍ഗ്രസിലെ കരുത്തന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ സ്ഥാനത്തു നിന്ന് നീക്കുകയും അദ്ദേഹം പാര്‍ട്ടിവിടുകയും ചെയ്തതോടെ തന്നെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. ഇന്ധന വില പ്രശ്നം കൂടി തിരിച്ചടിച്ചാല്‍ പിന്നെ അല്‍പ്പം പോലും പ്രതീക്ഷ വേണ്ടെന്ന തിരിച്ചറിവാണ് പഞ്ചാബ് സര്‍ക്കാരിനെ എണ്ണവില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്ധന വില പ്രശ്നം കേന്ദ്രത്തിന്റെ തലയില്‍ വച്ചുകെട്ടി രാഷ്ട്രീയക്കളി നടത്താമെന്ന ചിന്തയിലായിരുന്നു കോണ്‍ഗ്രസും തൃണമൂലും സിപിഎമ്മും അടക്കമുള്ളവര്‍. എന്നാല്‍ കേന്ദ്രവും പിന്നാലെ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറച്ചതോടെ ഇവരുടെ രാഷ്ട്രീക്കളി പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: