Categories: Music

അയ്യപ്പന്‍ നായരുടെ തീം സോങ് ‘ലാല ഭീംല’ വന്‍ ഹിറ്റ്; ഒറ്റ മണിക്കൂര്‍ കൊണ്ട് രണ്ടു മില്യണ്‍ വ്യൂസുമായി യൂട്യൂബ് ട്രെന്ഡിങ്ങില്‍ ഇടം പിടിച്ചു

തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം അരുണ്‍ കൗണ്ഡിന്യയാണ് ആലപിച്ചിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിന്റേതാണ് വരികള്‍.

Published by

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായക്കിലെ ‘ലാല ഭീംല’ എന്ന തീം സോങ് പുറത്തു വിട്ടിരിക്കുകയണ് അണിയ പ്രവര്‍ത്തകര്‍. പാട്ട് ഒറ്റ മണിക്കൂര്‍ കൊണ്ടു തന്നെ യൂട്യൂബില്‍ 2 മില്യണ്‍ വ്യൂസ് കടന്നു. 

മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ ഭീംല നായക് എന്ന പേരില്‍ പവര്‍സ്റ്റാര്‍ പവന്‍ കല്യാണാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പേരിലുള്ള തീം മ്യൂസിക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം അരുണ്‍ കൗണ്ഡിന്യയാണ് ആലപിച്ചിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിന്റേതാണ് വരികള്‍.

മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചതു മുതല്‍ മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ഇത് വന്‍ ചര്‍ച്ചയാണ്. മലയാളത്തില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന വേഷം ഡാനിയല്‍ ശേഖര്‍ എന്ന പേരില്‍ റാണ ദഗുബാട്ടിയും, ഗൗരി നന്ദയുടെ വേഷം നിത്യ മേനോനുമാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്ത് സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. 

തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങളോടെയായിരിക്കും ഭീംല നായക് പുറത്തിറങ്ങുക. രണ്ട് നായക കഥാപാത്രങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് സച്ചി ചിത്രമെടുത്തത്. എന്നാല്‍ തെലുങ്കില്‍ പവന്‍ കല്യാണിന്റെ ഭീംല നായികിനാണ് പ്രാധാന്യം കൂടുതല്‍. ചിത്രം 2022 ജനുവരി 12 ന് തീയറ്റേറുകളിലെത്തും.    

   

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക