കൊല്ലം: മൂന്നരക്കോടി ജനങ്ങള്‍ മാത്രമുള്ള കേരളത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം അരക്കോടി കവിഞ്ഞു. ഇന്നലത്തെ കണക്കു പ്രകാരം മൊത്തം രോഗികളുടെ എണ്ണം 50,01,835. കേരളത്തെ കൂടാതെ അരക്കോടിയിലധികം രോഗം സ്ഥിരീകരിച്ചിട്ടുള്ളത് മഹാരാഷ്ട്രയില്‍ മാത്രം, 66,16,101.
കേരളത്തിലെ ജനസംഖ്യയില്‍ പകുതിപ്പേര്‍ക്കെങ്കിലും രോഗം വന്നു പോയിട്ടുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പ്രതിരോധ ശേഷി ലഭിച്ചവര്‍ വളരെയേറെയാണെന്നു സീറോ സര്‍വ്വേയില്‍ കണ്ടെത്തിയതാണ് ഇതിനു കാരണം. രാജ്യത്ത് എല്ലായിടത്തും രോഗം വലിയ തോതില്‍ കുറഞ്ഞിട്ടും കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. കേരളത്തില്‍ കൊവിഡ് മരണം ഔദ്യോഗികമായി 33,515 ആണ്. എന്നാല്‍ കണക്കില്‍ പിശകുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 6546 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പരിശോധിച്ച 66,486 സാമ്പിളുകളില്‍ നിന്നാണ് ഇത്രയും രോഗസ്ഥിരീകരണ നടന്നത്. ഇത് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെയാണ് കാണിക്കുന്നത്. 6934 പേര് രോഗ മുക്തരായി. 50 മരണങ്ങള് കൂടി ഇന്നലെ സ്ഥിരീകരിച്ചത്തോടെ ഔദ്യോഗിക കണക്കില്‍ മരണം 33,515 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: