തിരുവനന്തപുരം: പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമക്കെതിരെ ആക്രമണം കടുപ്പിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മോഹന്‍ലാന്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന് മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നദിനം കരിദിനമായി ആചരിക്കും. ഇന്ന് തിയറ്ററുകള്‍ക്ക് മുന്നില്‍ കരിങ്കൊടി കെട്ടുമെന്ന് ഫിയോക്ക് വ്യക്തമാക്കി. ഇന്നു നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജി അടുത്ത് ചേരുന്ന ഫിയോക് ജനറല്‍ ബോഡി ചര്‍ച്ചചെയ്യുമെന്നും അവര്‍ അറിയിച്ചു.
അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടി പോയാലും സിനിമാ തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്മാന് ചിത്രം ‘കുറുപ്പ്’ നവംബര്‍ 12ന് തന്നെ തിയറ്ററില്‍ എത്തുമെന്നും ഫിയോക്ക് വ്യക്തമാക്കി. കുറുപ്പിനായി തിയറ്ററുകള്‍ പൂര്‍ണ സജ്ജമായി. മരക്കാറിന് വേണ്ടിയല്ല കുറുപ്പിന് വേണ്ടിയാണ് തിയറ്റര്‍ തയാറെടുത്തതെന്നും ഫിയോക്ക് വ്യക്തമാക്കി. യുവതാരങ്ങള്‍ അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒപ്പം നില്‍ക്കരുതെന്നും ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടു.
കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കുറുപ്പ് നായകന് ദുല്‍ഖര്‍ സല്‍മാനും ഷൈന്‍ ടോം ചാക്കോയും അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ദുല്‍ഖര്‍ ആദ്യമായാണ് മാധ്യമങ്ങളെ കണ്ട് സിനിമ റിലീസ് പ്രഖ്യാപനം നടത്തുന്നത്. ‘നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തീയറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തീയറ്ററില്‍ തന്നെ കാണണം. ഒടിടിക്കുവേണ്ടി വേറെ തരം സിനിമകള്‍ ഉണ്ടാകും. നിലവിലെ സാഹചര്യത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തീയറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: